തിരുവനന്തപുരം: ട്രാഫിക് തർക്കത്തിന്റെ പേരിൽ തിരുവനന്തപുരം വഞ്ചിയൂരിന് സമീപം പിതാവിനെയും മകനെയും ഗുണ്ടാസംഘം മർദ്ദിച്ചു. രാജേഷ്, 17 വയസ്സുള്ള മകൻ അഭിനവ് എന്നിവർക്കാണ് മർദ്ദനമേറ്റത്. തകരപ്പറമ്പ് കുട്ടൻ എന്ന ഗുണ്ടാ നേതാവും സംഘവുമാണ് അക്രമത്തിന് പിന്നിലെന്ന് കുടുംബം ആരോപിക്കുന്നു.(Father And Son Brutally Assaulted By Goon Gang In Thiruvananthapuram)
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ ട്യൂഷൻ കഴിഞ്ഞ് മകനെ ബൈക്കിൽ വീട്ടിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. മുന്നിലുണ്ടായിരുന്ന കാർ മാറ്റാൻ ആവശ്യപ്പെട്ട് രാജേഷ് ഹോൺ മുഴക്കി. ഇതിൽ പ്രകോപിതനായ തകരപ്പറമ്പ് കുട്ടൻ കാറിൽ നിന്ന് ഇറങ്ങിവന്ന് രാജേഷിനെ മർദ്ദിക്കുകയായിരുന്നു.
ഈ ആക്രമണത്തിൽ ബൈക്ക് രാജേഷിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയും, ഒപ്പമുണ്ടായിരുന്ന മകൻ അഭിനവ് തെറിച്ചു വീഴുകയും ചെയ്തു. വീണുകിടന്ന വിദ്യാർത്ഥിയെ അക്രമിസംഘം ക്രൂരമായി ചവിട്ടിയതായി അമ്മ പറഞ്ഞു. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്ന് ആദ്യഘട്ടത്തിൽ കൃത്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.
Story Summary
A father and his 17-year-old son were brutally assaulted by a gang led by the notorious local goon ‘Thakaraparambu Kuttan’ in Vanchiyoor, Thiruvananthapuram, following a minor traffic dispute. Despite the incident occurring over 15 hours ago, the victim’s family alleges police inaction and negligence, as the prime suspect remains at large despite having a history of similar criminal offenses.

