Description
Digital Voice of Kerala
Saturday, June 6, 2026

Digital Voice of Kerala
HomeKeralaകാലവർഷം ശക്തിപ്പെടുന്നു: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രത...

കാലവർഷം ശക്തിപ്പെടുന്നു: കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രത | Southwest Monsoon

🎙️ Latest Podcast

തിരുവനന്തപുരം: തെക്കു-പടിഞ്ഞാറൻ കാലവർഷം അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്കും, ഗോവ, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതിനാൽ സംസ്ഥാനത്ത് വരുംദിവസങ്ങളിൽ മഴ കടുക്കും.(Southwest Monsoon Intensifies Over Kerala With Heavy Rainfall Alert Across The State)

ജൂൺ 6-ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 6 മുതൽ 9 വരെ തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ ലഭിക്കും. ജൂൺ 6 മുതൽ 10 വരെ സംസ്ഥാനത്തുടനീളം ഇടിമിന്നലോടും ശക്തമായ കാറ്റോടും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത) കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

അതിതീവ്ര മഴ മുന്നറിയിപ്പുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കുക. ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നൽ സമയം പുറത്തിറങ്ങുന്നത് ഒഴിവാക്കുക. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും, അധികൃതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥാ മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാനും ഔദ്യോഗിക അറിയിപ്പുകൾക്കായി കാത്തിരിക്കാനും നിർദേശമുണ്ട്.

Story Summary

The Southwest monsoon has intensified, covering parts of Goa, Karnataka, Maharashtra, Andhra Pradesh, and Tamil Nadu, while a cyclonic circulation over North Kerala is expected to trigger heavy to extremely heavy rainfall across the state. The India Meteorological Department has issued alerts for extreme rainfall in northern districts today, with widespread rain accompanied by strong winds and thunderstorms expected through June 10.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.