കോഴിക്കോട്: നഗരമധ്യത്തിലെ പുഷ്പ ജംഗ്ഷന് സമീപം ഡ്രൈനേജ് ഓടയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഇതരസംസ്ഥാന തൊഴിലാളിയായ യുവാവിനെ ഫയർഫോഴ്സ് സമയോജിതമായി രക്ഷപ്പെടുത്തി (Pushpa Junction Drainage Accident Migrant Worker Rescued). ശനിയാഴ്ച കോഴിക്കോട് പുഷ്പ ജംഗ്ഷനിലെ ഇൻഡോ അസോസിയേറ്റ് കെട്ടിടത്തിന് മുന്നിലെ ഓടയിലാണ് യുവാവ് കുടുങ്ങിയത്. റോഡരികിലെ ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്ലാബുകൾക്കിടയിലെ ഇടിഞ്ഞുതാഴ്ന്ന ചെറിയൊരു വിടവിലൂടെയാണ് യുവാവ് ഉള്ളിലേക്ക് വീണതെന്നാണ് പ്രാഥമിക വിവരമെങ്കിലും, ഒരു മനുഷ്യന് സാധാരണ രീതിയിൽ വീഴാൻ പറ്റുന്നത്ര വലിപ്പമുള്ള വിടവ് അവിടെ ഇല്ലായിരുന്നുവെന്ന് പോലീസും ഫയർഫോഴ്സും വ്യക്തമാക്കുന്നുണ്ട്. യുവാവ് എങ്ങനെയാണ് ഇതിനുള്ളിൽ അകപ്പെട്ടതെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്.
View this post on Instagram
ഓടയ്ക്കുള്ളിൽ നിന്നും അസാധാരണമായ ശബ്ദം കേട്ടതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന നാട്ടുകാരാണ് വിവരം ആദ്യം അറിയുന്നത്. അവർ ഉടൻ തന്നെ കോഴിക്കോട് ബീച്ച് ഫയർ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം സ്ലാബ് മാറ്റാൻ ആദ്യം ശ്രമിച്ചെങ്കിലും, കോൺക്രീറ്റ് ഘടന തകരുന്നത് ഉള്ളിൽ കിടക്കുന്ന യുവാവിന് ഗുരുതരമായി പരിക്കേൽക്കാൻ കാരണമാകുമെന്നതിനാൽ ഹൈഡ്രോളിക് കട്ടർ ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ച് സ്ലാബുകൾക്കിടയിലെ വിടവ് സുരക്ഷിതമായി വലുതാക്കിയാണ് യുവാവിനെ പുറത്തെടുത്തത് . പരിക്കുകളൊന്നുമില്ലാതെ അതീവ സുരക്ഷിതമായാണ് ഇയാളെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെത്തിച്ചത്.
Summary: In a swift rescue operation, the Kozhikode Beach Fire Force team successfully rescued a migrant worker who had fallen and become trapped inside a roadside drainage canal near Pushpa Junction in Kozhikode city. The incident occurred in front of the Indo Associate building, where locals initially heard distress sounds coming from beneath the heavy concrete slabs and alerted the authorities. Rescuers strategically used hydraulic equipment to safely widen the concrete gap without injuring the worker, pulling him out completely unharmed.

