കോഴിക്കോട്: നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന വിവാദങ്ങളിൽ തന്റെ നിലപാട് വ്യക്തമാക്കി സമസ്ത നേതാവ് ഉമർ ഫൈസി മുക്കം. വൈദ്യുതി ലഭ്യമല്ലാത്ത കാലത്ത് വെളിച്ചത്തിനായി വിളക്കുകൾ ഉപയോഗിച്ചിരുന്നെന്നും, ഇപ്പോഴും വൈദ്യുതി തടസ്സപ്പെടുമ്പോൾ അത് ഉപയോഗിക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇസ്‌ലാമിക വിശ്വാസികൾ ദീപത്തെയോ സൂര്യനെയോ ആരാധിക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Umar Faizi Mukkam Responds To lamp Controversy)
വിളക്ക് കത്തിക്കുന്നത് ആരാധനയുടെ ഭാഗമായി കാണുകയാണെങ്കിൽ അത് ഇസ്‌ലാമിക വിശ്വാസത്തിന് വിരുദ്ധമാണ്. എന്നാൽ വെറുമൊരു ഉദ്ഘാടന കർമ്മമായി മാത്രം ഇതിനെ കാണുകയാണെങ്കിൽ വലിയ പ്രശ്നമായി കാണേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിളക്ക് കത്തിക്കുന്നതിന് പകരം നാട മുറിക്കൽ, വാതിൽ തുറക്കൽ തുടങ്ങി മറ്റ് ഉദ്ഘാടന രീതികൾ സ്വീകരിക്കാവുന്നതേയുള്ളൂ. മുസ്ലീങ്ങൾ പൊതു പരിപാടികൾ വിലക്കുന്നവരാണെന്ന് വരുത്തിത്തീർക്കാൻ ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഒരു കാര്യം തർക്ക വിഷയമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
Samastha leader Umar Faizi Mukkam has addressed the ongoing controversy regarding lighting the traditional lamp, stating that while lighting a lamp for light is not an issue, doing so as an act of worship is contrary to Islamic faith. He emphasized that Muslims are monotheists and should not engage in practices that resemble worship of light or the sun. Mukkam also urged against turning this into a political or communal issue, suggesting that public figures should adhere to established secular traditions while respecting their religious principles.

