Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaകേരളത്തിൽ മുൻ LDF സർക്കാർ നടപ്പാക്കിയ 3 പദ്ധതികൾക്ക് ദേശീയ അംഗീകാരം...

കേരളത്തിൽ മുൻ LDF സർക്കാർ നടപ്പാക്കിയ 3 പദ്ധതികൾക്ക് ദേശീയ അംഗീകാരം | Kerala Government

🎙️ Latest Podcast

തിരുവനന്തപുരം: ഇടതു സർക്കാർ നടപ്പാക്കിയ മൂന്ന് പ്രധാന പദ്ധതികൾക്ക് ദേശീയ തലത്തിൽ അംഗീകാരം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കിയ കെ-സ്‌മാർട്ട്, ഡിജി കേരളം, പാലിയേറ്റീവ് കെയർ എന്നീ പദ്ധതികളെ മികച്ച മാതൃകകളായി കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം തങ്ങളുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തി.(Kerala Government Projects Win National Recognition)

കെ-സ്‌മാർട്ടിനെ തദ്ദേശ സ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യവും വേഗത്തിലുമാക്കാൻ സഹായിച്ച അത്യാധുനിക സാങ്കേതിക മുന്നേറ്റമായാണ് മന്ത്രാലയം വിലയിരുത്തുന്നത്. പൊതുജന സേവനത്തിൽ വിപ്ലവകരമായ മാറ്റം വരുത്താനും, സേവനങ്ങൾ ജനങ്ങളുടെ വിരൽത്തുമ്പിലെത്തിക്കാനും കെ-സ്‌മാർട്ടിന് സാധിച്ചു.

ഡിജി കേരളം സംസ്ഥാനത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത ലക്ഷ്യമിട്ടുള്ള പദ്ധതിയാണ്. ഡിജിറ്റൽ രംഗത്തെ വിടവ് നികത്തുന്നതിലും, സാങ്കേതിക അറിവുകൾ ഓരോ പൗരനിലേക്കും എത്തിക്കുന്നതിലും ഈ പദ്ധതി നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കാരുണ്യം നിറഞ്ഞതും ജനകേന്ദ്രീകൃതവുമായ ഭരണമാതൃകയ്ക്ക് ഉദാഹരണമായാണ് പാലിയേറ്റീവ് കെയർ പദ്ധതിയെ ഉയർത്തിക്കാട്ടുന്നത്.

Story Summary

Three flagship initiatives of the Kerala government—K-SMART, Digi Keralam, and the Palliative Care project—have received national recognition from the Union Ministry of Panchayati Raj. These projects were lauded as exemplary models for their innovative use of technology, digital literacy efforts, and people-centric governance, which have significantly improved public service delivery across the state’s local bodies.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.