തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള വിവിധ അക്കാദമികളിലും സ്ഥാപനങ്ങളിലും സെക്രട്ടറി, മെമ്പർ സെക്രട്ടറി തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനെത്തുടർന്ന് ദൈനംദിന പ്രവർത്തനങ്ങൾ സ്തംഭിച്ച സാഹചര്യത്തിൽ അടിയന്തര ഇടപെടലുമായി സർക്കാർ. ശമ്പള വിതരണമടക്കമുള്ള കാര്യങ്ങൾ തടസ്സമില്ലാതെ നടക്കാൻ ഉദ്യോഗസ്ഥർക്ക് താൽക്കാലിക ചുമതല നൽകി ഉത്തരവിറക്കാൻ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നിർദ്ദേശിച്ചു.(Government Appoints Temporary Officials to Cultural Institutions)
കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാദമി, മോയിൻകുട്ടി വൈദ്യർ മാപ്പിള അക്കാദമി,സാംസ്കാരിക ക്ഷേമനിധി ബോർഡ് എന്നിവയാണ് താൽക്കാലിക ചുമതല നൽകിയ പ്രധാന സ്ഥാപനങ്ങൾ.
പ്രതിസന്ധി പരിഹരിക്കാനാണ് നിലവിൽ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരെ താൽക്കാലികമായി ചുമതലപ്പെടുത്തുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടിയന്തരമായി ഉത്തരവിറക്കണമെന്നാണ് മന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Story Summary
To address the administrative deadlock caused by vacant positions of secretaries and member secretaries in various cultural institutions, Cultural Affairs Minister P.C. Vishnunath has ordered the temporary appointment of officials. This move aims to ensure the smooth functioning of these organizations and prevent delays in employee salary disbursements.

