Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKerala'കേസിന് പിന്നിൽ വലിയ അഴിമതി': ED അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി...

‘കേസിന് പിന്നിൽ വലിയ അഴിമതി’: ED അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി നിർണ്ണായകമെന്ന് മാത്യു കുഴൽനാടൻ | Mathew Kuzhalnadan

🎙️ Latest Podcast

കൊച്ചി: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ഏറെ നിർണ്ണായകമാണെന്ന് മാത്യു കുഴൽനാടൻ. ഈ കേസിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും, വിജിലൻസോ സിബിഐയോ അന്വേഷിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയാകുമെന്നും അദ്ദേഹം പറഞ്ഞു.(Mathew Kuzhalnadan Welcomes High Court Verdict On Masappadi Case Probe)

അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ കമ്പനി നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിഎംആർഎൽ എംഡി ശശിധരൻ കർത്തയും ഉദ്യോഗസ്ഥരും സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ രണ്ട് ആഴ്ചത്തെ സ്റ്റേ വേണമെന്ന കമ്പനിയുടെ ആവശ്യവും കോടതി കർശനമായി നിരസിച്ചു.

Story Summary

MLA Mathew Kuzhalnadan has hailed the Kerala High Court division bench’s decision to allow the Enforcement Directorate (ED) to continue its probe into the “Masappadi” case, stating that a fair investigation by central agencies would implicate Chief Minister Pinarayi Vijayan. The court dismissed CMRL’s appeal to halt the probe, rejecting their arguments regarding ECIR registration and denying a stay request for a Supreme Court appeal. This ruling is expected to significantly intensify the ED’s investigative proceedings.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.