Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaമാസപ്പടി കേസ്: ഹൈക്കോടതി വിധി നിയമവ്യവസ്ഥയുടെ വിജയമെന്ന് ഷോൺ ജോർജ് | Shaun...

മാസപ്പടി കേസ്: ഹൈക്കോടതി വിധി നിയമവ്യവസ്ഥയുടെ വിജയമെന്ന് ഷോൺ ജോർജ് | Shaun George

🎙️ Latest Podcast

തൃശൂർ: മാസപ്പടി കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധി ഇന്ത്യൻ നിയമവ്യവസ്ഥയുടെ വിജയമാണെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു. കേസ് തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി കോടതി തള്ളിയതോടെയാണ് ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാൻ അവസരം ലഭിച്ചത്.(Shaun George Welcomes High Court Verdict On CMRL Case ED Probe)

സിഎംആർഎൽ കമ്പനി വ്യാജ ഇൻവോയിസ് ഉപയോഗിച്ച് ജിഎസ്ടി തട്ടിപ്പ് നടത്തിയെന്നും, സേവനം നൽകാതെയാണ് പണം കൈപ്പറ്റിയതെന്നും അദ്ദേഹം ആരോപിച്ചു. വീണ വിജയൻ ഇടനിലക്കാരി മാത്രമാണെന്നും, യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഷോൺ ജോർജ് പറഞ്ഞു. സ്വജനപക്ഷപാതത്തിന് വേണ്ടിയാണ് ഈ സാമ്പത്തിക ഇടപാടുകൾ നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

സംസ്ഥാന സർക്കാരിനും വേണമെങ്കിൽ ഈ വിഷയത്തിൽ കേസെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ എംഡി ശശിധരൻ കർത്തയും ഉദ്യോഗസ്ഥരും അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളുകയായിരുന്നു.

Story Summary

BJP leader Shaun George has welcomed the Kerala High Court’s decision to allow the Enforcement Directorate (ED) to continue its investigation into the “Masappadi” (monthly payoff) case, calling it a victory for the legal system. He alleged large-scale GST fraud by CMRL and claimed that Chief Minister Pinarayi Vijayan is the main accused, with Veena Vijayan acting as an intermediary. The High Court rejected CMRL’s petition to stop the ED probe and denied their request for a two-week stay to appeal to the Supreme Court.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.