Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeWorld7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷി ജിൻപിങ് ഉത്തരകൊറിയയിലേക്ക്: ബന്ധം കൂടുതൽ...

7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷി ജിൻപിങ് ഉത്തരകൊറിയയിലേക്ക്: ബന്ധം കൂടുതൽ ദൃഢമാക്കാൻ നീക്കം | Xi Jinping

🎙️ Latest Podcast

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടുത്തയാഴ്ച ഉത്തരകൊറിയ സന്ദർശിക്കും. ഏഴു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷി ജിൻപിങ്ങിന്റെ ഈ സന്ദർശനം. ആണവായുധശേഷിയുള്ള അയൽരാജ്യവുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാണ് ചൈനയുടെ നീക്കം.(Xi Jinping to Visit North Korea to Strengthen Strategic Ties)

തിങ്കളാഴ്ച ആരംഭിക്കുന്ന സന്ദർശനം ചൊവ്വാഴ്ച വരെ നീളും. ത്തരകൊറിയയുമായുള്ള പരമ്പരാഗത സൗഹൃദവും സഹകരണവും കൂടുതൽ ശക്തമാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് മാവോ നിങ് അറിയിച്ചു. 2019 ജൂണിലാണ് ഷി ചിൻപിങ് അവസാനമായി ഉത്തരകൊറിയയിൽ എത്തിയത്.

ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് സൈനിക പിന്തുണ നൽകുന്നതിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കിം ജോങ് ഉൻ, കഴിഞ്ഞ കുറച്ചു കാലമായി റഷ്യയുമായുള്ള ബന്ധം ശക്തമാക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ, ഉത്തരകൊറിയയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയും സഹായം നൽകുന്ന രാജ്യവുമായ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്താനും അദ്ദേഹം താൽപ്പര്യം പ്രകടിപ്പിക്കുന്നു. റഷ്യയുമായി ഉത്തരകൊറിയ അടുക്കുന്ന സാഹചര്യത്തിൽ, പ്യോങ്‌യാങ്ങിലെ സ്വാധീനം നിലനിർത്താനും വടക്കുകിഴക്കൻ ഏഷ്യയിലെ തങ്ങളുടെ തന്ത്രപ്രധാനമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുമാണ് ഷി ജിൻപിങ്ങിന്റെ ഈ സന്ദർശനം ലക്ഷ്യമിടുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

Story Summary

Chinese President Xi Jinping is set to visit North Korea next week for the first time in nearly seven years, aiming to reassert Beijing’s influence amid Pyongyang’s deepening ties with Russia. The visit follows North Korea’s recent push to expand its nuclear arsenal, highlighting the complex geopolitical dynamics in the region.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.