Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeKeralaമാ​സ​പ്പ​ടി കേ​സി​ൽ സി​എം​ആ​ർ​എ​ല്ലി​ന് വൻ തി​രി​ച്ച​ടി; ഇ.ഡി അന്വേഷണം തടയണമെന്ന ഹർജി...

മാ​സ​പ്പ​ടി കേ​സി​ൽ സി​എം​ആ​ർ​എ​ല്ലി​ന് വൻ തി​രി​ച്ച​ടി; ഇ.ഡി അന്വേഷണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി | Monthly payoff case Kerala

🎙️ Latest Podcast

കൊച്ചി: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിന് (CMRL) വൻ തിരിച്ചടി (Monthly payoff case Kerala). കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് കമ്പനി നൽകിയ ഹർജി ഹൈക്കോടതി പൂർണ്ണമായി തള്ളി. ജസ്റ്റിസ് രാജാ വിജയരാഘവൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് കേസിൽ അതീവ നിർണ്ണായകമായ ഈ വിധി പ്രസ്താവിച്ചത്. സി.എം.ആർ.എല്ലിന്റെ സാമ്പത്തിക ഇടപാടുകളിൽ ഇ.ഡിക്ക് നിയമപരമായിത്തന്നെ അന്വേഷണം തുടരാമെന്ന് കോടതി വ്യക്തമാക്കി.

കേസിൽ ഇ.സി.ഐ.ആർ (ECIR) രജിസ്റ്റർ ചെയ്യാതെ കേന്ദ്ര ഏജൻസിക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന സി.എം.ആർ.എല്ലിന്റെ പ്രധാന സാങ്കേതിക വാദം കോടതി അംഗീകരിച്ചില്ല. നിലവിൽ ഇ.ഡി നടത്തുന്ന പ്രാഥമിക അന്വേഷണ നടപടികൾ പൂർണ്ണമായും നിയമപരമാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതി വിഴിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ വിധി നടപ്പാക്കുന്നത് രണ്ട് ആഴ്ചത്തേക്ക് തടയണമെന്ന സി.എം.ആർ.എൽ അഭിഭാഷകന്റെ ആവശ്യവും കോടതി കർശനമായി നിരസിച്ചു.

കേസിൽ ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്തയും കമ്പനിയിലെ മറ്റ് അഞ്ച് ഉയർന്ന ഉദ്യോഗസ്ഥരുമാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. കേന്ദ്ര ഏജൻസിയുടെ തുടർച്ചയായ നോട്ടീസുകളും ചോദ്യം ചെയ്യലുകളും തങ്ങളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും, അതിനാൽ അന്വേഷണ നടപടികൾ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നുമായിരുന്നു കമ്പനിയുടെ ആവശ്യം. എന്നാൽ ഹർജി തള്ളിയതോടെ ശശിധരൻ കർത്ത ഉൾപ്പെടെയുള്ളവർ ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡി അന്വേഷണം ശക്തമാക്കിയിരിക്കുന്നത്.

Story Summary: In a major setback for CMRL in the monthly payoff case, the Kerala High Court dismissed its petition seeking a stay on the Enforcement Directorate (ED) probe. A division bench led by Justice Raja Vijayaraghavan ruled that the ED’s financial investigation is legally valid and rejected the company’s request to defer the order for two weeks to approach the Supreme Court.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.