Description
Digital Voice of Kerala
Friday, June 5, 2026

Digital Voice of Kerala
HomeCrimeമഥുരയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി | Man Kills...

മഥുരയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി | Man Kills Wife

🎙️ Latest Podcast

മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവെച്ച് ജീവനൊടുക്കി. ഗോവർദ്ധൻ റോഡിലെ സൂര്യനഗർ കോളനിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. മധ്യപ്രദേശ് ദാതിയ സ്വദേശിനി പോഖൻ (23), ജാൻസി സ്വദേശി മിഥുൻ (27) എന്നിവരാണ് മരിച്ചത്.(Man Kills Wife And Commits Suicide In Mathura)

അഞ്ച് വർഷം മുൻപായിരുന്നു ഇവരുടെ പ്രണയവിവാഹം. എന്നാൽ, ദാമ്പത്യപ്രശ്നങ്ങളെ തുടർന്ന് ഇരുവരും കുറച്ചുകാലമായി വേർപിരിഞ്ഞാണ് താമസിച്ചിരുന്നത്. ജാൻസിയിൽ ജോലി ചെയ്തിരുന്ന മിഥുൻ, ഭാര്യയെ തേടി വ്യാഴാഴ്ച മഥുരയിലെത്തുകയായിരുന്നു.

പോഖൻ കുറച്ചു ദിവസങ്ങളായി മഥുരയിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്യുകയായിരുന്നു. ഇവിടെവെച്ച് ഇരുവരും തമ്മിൽ ഒരു കോടതി കേസിനെച്ചൊല്ലി വാക്കുതർക്കം ഉണ്ടായി. കേസ് പിൻവലിക്കാൻ മിഥുൻ നിർബന്ധിച്ചെങ്കിലും പോഖൻ വഴങ്ങിയില്ല. ഇതിൽ പ്രകോപിതനായ മിഥുൻ പോഖനെ കൊലപ്പെടുത്തുകയും, ശേഷം ആത്മഹത്യ ചെയ്യുകയുമായിരുന്നു. സംഭവം അറിഞ്ഞ് സിറ്റി പോലീസ് സൂപ്രണ്ട് രാജീവ് കുമാർ സിംഗും ഹൈവേ പോലീസ് സ്റ്റേഷൻ ഇൻചാർജ് പ്രശാന്ത് കപിലും സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘം സ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. സംഭവത്തിൽ തുടർ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Story Summary

A 27-year-old man, Mithun, allegedly shot and killed his wife, 23-year-old Pokhan, before taking his own life in Mathura, Uttar Pradesh, on Thursday night. The couple, who had been married for five years, were living separately due to domestic disputes. According to police, the incident was triggered by an argument over an ongoing legal case between the two.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.