ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിൽ അസിസ്റ്റന്റ് പ്രൊഫസറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശിവാജി കോളേജിലെ അധ്യാപികയായ ദേബോസ്മിത പോൾ (49) ആണ് കൊല്ലപ്പെട്ടത്. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്മെന്റിൽ തനിച്ചായിരുന്നു ഇവർ താമസിച്ചിരുന്നത്.(Debosmita Paul Murder, Assistant Professor Debosmita Paul Murdered In Delhi)
വ്യാഴാഴ്ച രാവിലെ മുതൽ ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. സഹോദരി ദേവരാതി പോൾ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെത്തുടർന്ന് സംശയം തോന്നിയ അവർ ഫ്ലാറ്റിലെത്തി അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘവും ഫോറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി എൽബിഎസ് ആശുപത്രിയിലേക്ക് മാറ്റി. ഭാരതീയ ന്യായ സംഹിത സെക്ഷൻ 103(1) പ്രകാരം പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Summary
A 49-year-old assistant professor, Debosmita Paul, was found murdered in her East Delhi apartment, sparking a police investigation under the Bharatiya Nyaya Sanhita. The incident has led to a political dispute, with AAP MLA Kuldeep Kumar criticizing the BJP-led government for the capital’s deteriorating law-and-order situation.

