മലപ്പുറം: നിലമ്പൂരിൽ ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപം യുവാവിന് കത്തിക്കുത്തേറ്റു. വഴിക്കടവ് മുണ്ട തോട്ടുങ്ങൽ സ്വദേശി വിനോദിനാണ് പരിക്കേറ്റത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.(Man stabbed in Nilambur, Search intensifies for suspect)
ആക്രമണത്തിൽ വിനോദിന്റെ വലതുകൈ, തള്ളവിരൽ, ചെവി എന്നിവിടങ്ങളിൽ സാരമായ പരിക്കേറ്റു. കുത്തേറ്റ വിനോദ് രക്തം വാർന്ന നിലയിലായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണം നടത്തിയ പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.



