HomeKerala'മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി? സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും': KT ജലീൽ...

‘മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി? സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും’: KT ജലീൽ | KT Jaleel Backs Pinarayi Vijayan

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തുന്ന നാടകീയ റെയ്ഡുകൾക്കെതിരെ കടുത്ത പ്രതികരണവുമായി ഡോ. കെ.ടി. ജലീൽ. “മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?” എന്ന് ചോദിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിലവിലെ പ്രതിപക്ഷ നേതാവായ പിണറായി വിജയന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്.(KT Jaleel Backs Pinarayi Vijayan On Facebook Over ED Raids In CMRL Exalogic Case)

കേരള നിയമസഭയിൽ തന്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് “ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്” യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച നേതാവാണ് പിണറായി വിജയൻ എന്ന് ജലീൽ ഓർമ്മിപ്പിച്ചു. പിണറായി വിജയന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രം ചൂണ്ടിക്കാണിച്ചായിരുന്നു കെ.ടി. ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്.

കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ അദ്ദേഹത്തിന്റെ ഒരു റാത്തൽ ഇറച്ചിക്കായി പേപിടിച്ച് ഓടിനടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല. അദ്ദേഹത്തിന്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കാൻ പോകുന്നില്ല. അതാള് വേറെയാണ്- ജലീൽ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത ഏക നേതാവാണ് പിണറായി വിജയനെന്ന് ജലീൽ അവകാശപ്പെട്ടു. മുൻപ് കേരളത്തിൽ വന്ന് പ്രസംഗിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പിണറായി നൽകിയ മറുപടിയും അദ്ദേഹം കുറിപ്പിൽ പരാമർശിച്ചു. ഇടതുപക്ഷ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി കേരളത്തിൽ വന്ന് പ്രസംഗിച്ചപ്പോൾ, “അതിന് ആ തടി പോരെന്ന്” പരസ്യമായി തിരിച്ചടിച്ച് തന്റെ പോരാട്ട വീര്യം തെളിയിച്ച ധീരനാണ് അദ്ദേഹം. പിണറായി വിജയൻ അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം പൂർണ്ണ ഉറപ്പുണ്ടെന്ന് ജലീൽ വ്യക്തമാക്കി. “സഖാവേ, കൂടെയുണ്ട്, ഏതറ്റം വരെയും” എന്ന് പറഞ്ഞാണ് കെ.ടി. ജലീൽ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Story Summary

Former Minister and ex-Tavanur MLA Dr. K.T. Jaleel extended strong support to Opposition Leader Pinarayi Vijayan following the ED raids in the CMRL-Exalogic case. In a Facebook post, Jaleel asserted that even if the entire machinery of the Central and State governments joined forces, they could not touch Vijayan, recalling his famous legislative declaration: “These hands are clean.”

WhatsApp Channel Banner

Latest updates

എഡിജിപി എം.ആർ. അജിത് കുമാറിന് ട്രിബ്യൂണലിലും തിരിച്ചടി; സസ്പെൻഷൻ...

കൊച്ചി: രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച സംഭവത്തിൽ സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത് കുമാറിന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലും തിരിച്ചടി (ADGP MR Ajith Kumar). സസ്പെൻഷൻ നടപടി സ്റ്റേ ചെയ്യണമെന്ന അജിത് കുമാറിന്റെ...

‘ജനറേഷൻ ഗട്ടർ’ പരാമർശം; കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി...

ന്യൂഡൽഹി: പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്ന യുവാക്കളെ "ജനറേഷൻ ഗട്ടർ" എന്ന് വിശേഷിപ്പിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (CJP Kangana Ranaut). രാജ്യത്തിനും ജനാധിപത്യത്തിനും വേണ്ടി...

പൊതുആരോഗ്യ മേഖലയെ തകർക്കുന്നത് യുഡിഎഫ് സർക്കാർ; കോർപറേറ്റുകൾക്ക് വഴിയൊരുക്കുന്ന...

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുആരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തി സ്വകാര്യ കോർപറേറ്റ് ആശുപത്രികൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്ന നയമാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു (M V...

ആലുവയിൽ നിന്ന് കാണാതായ 12കാരിയെ പുനെയിൽ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന...

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസ്സുകാരിയെ മഹാരാഷ്ട്രയിലെ പുനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി (Aluva missing girl). പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ഓച്ചിറ സ്വദേശിയായ 25 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ...

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

DON'T MISS

കടിച്ച മൂർഖനെ പെട്ടിയിലാക്കി ആശുപത്രിയിലെത്തി യുവാവ്; പാമ്പിനെ കണ്ടപ്പോൾ...

പട്ന: പാമ്പുകടിയേറ്റ യുവാവ് തന്നെ കടിച്ച പാമ്പിനെയും പെട്ടിയിലാക്കി ആശുപത്രിയിലെത്തിച്ച സംഭവം ബിഹാറിൽ കൗതുകവും പരിഭ്രാന്തിയും സൃഷ്ടിച്ചു (Bihar snake bite). കിഴക്കൻ ചമ്പാരൻ ജില്ലയിലെ സദർ ആശുപത്രിയിലാണ് അപൂർവ സംഭവം അരങ്ങേറിയത്. നിർഭയ്...

മനുഷ്യത്വത്തിന്റെ മുദ്രയായി CJP പ്രതിഷേധം; അമ്മയിൽ നിന്ന് വേർപെട്ട...

ഡൽഹി: ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത CJP പ്രതിഷേധത്തിനിടെ മനുഷ്യത്വത്തിന്റെ അപൂർവ കാഴ്ചയാണ് അരങ്ങേറിയത്. പ്രതിഷേധത്തിനിടെ അമ്മയിൽ നിന്ന് വേർപെട്ട ഒരു കൊച്ചുകുട്ടിയെ പ്രതിഷേധക്കാർ കൂട്ടായ പരിശ്രമത്തിലൂടെ നിമിഷങ്ങൾക്കകം അമ്മയുടെ കൈകളിലെത്തിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ...

53 വർഷം മുൻപ് കടലിൽ ഒഴുകിയ കുപ്പിക്കത്ത് വീണ്ടും...

ന്യൂജഴ്‌സി: 53 വർഷങ്ങൾക്ക് മുമ്പ് കടലിലേക്ക് ഒഴുക്കിവിട്ട ഒരു കുപ്പിക്കത്ത് ന്യൂജഴ്‌സിയിലെ ചതുപ്പുനിലങ്ങളിൽ നിന്ന് കണ്ടെത്തിയത് കൗതുകമായി. 1973-ൽ ഒമ്പത് വയസ്സുകാരിയായിരുന്ന ലോറി ബ്ലെയർ എഴുതിയ തമാശ നിറഞ്ഞ സന്ദേശമാണ് അരനൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം...

PREMIUM

പഴകിയ കെട്ടിടങ്ങളും തുരുമ്പിച്ച വസ്തുക്കളും: വിറ്റ്നൂം, ആർക്കും വേണ്ടാത്ത...

ഒരു കാലത്ത് ആളും ആരവവുമുണ്ടായിരുന്ന നഗരങ്ങളിൽ പലതും ഇന്ന് ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ്. ചിലതാകട്ടെ വിനോദസഞ്ചാരകേന്ദ്രങ്ങളായി മാറി. അത്തരം ഒരു നഗരത്തിൻ്റെ കഥ കേട്ടോളൂ...(Wittenoom the ghost city ) ഓസ്ട്രേലിയയിൽ വിറ്റ്നും എന്നൊരു സ്‌ഥലമുണ്ട്....

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...