Description
Digital Voice of Kerala
Wednesday, May 27, 2026

Digital Voice of Kerala
HomeKerala'ED റെയ്ഡ് ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടില്ല, മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ സന്ദർശനം നടത്തേണ്ടത് നാടിൻ്റെ...

‘ED റെയ്ഡ് ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടില്ല, മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ സന്ദർശനം നടത്തേണ്ടത് നാടിൻ്റെ ആവശ്യകതയല്ലേ’: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല | Home Minister Ramesh Chennithala

🎙️ Latest Podcast

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡുമായി ബന്ധപ്പെട്ട ഒരു വിവരവും സംസ്ഥാന ആഭ്യന്തരവകുപ്പിന് ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേന്ദ്ര ഏജൻസിയുടെ ഈ നീക്കത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ഒന്നുംതന്നെ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.(Home Minister Ramesh Chennithala Reacts To ED Raid At Pinarayi Vijayan House Denies CPIM Conspiracy Allegations)

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഡൽഹി സന്ദർശനവും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുമാണ് റെയ്ഡിന് പിന്നിലെന്ന സിപിഐഎം ആരോപണം മന്ത്രി പൂർണ്ണമായും തള്ളി. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയെ സന്ദർശിക്കേണ്ടി വരുന്നത് നാടിന്റെ ആവശ്യകതകളുടെ ഭാഗമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

അതിനെ ഈ ഇഡി റെയ്ഡുമായി കൂട്ടിക്കുഴക്കേണ്ട കാര്യവുമില്ല. കേന്ദ്ര ഏജൻസികൾ നടത്തുന്ന പരിശോധനകളിൽ സംസ്ഥാന ആഭ്യന്തരവകുപ്പിന് പങ്കുണ്ടെന്ന് വരുത്തിത്തീർക്കാനുള്ള സിപഐഎമ്മിന്റെ ശ്രമം അവരുടെ സ്ഥിരം പല്ലവി മാത്രമാണ്. കോൺഗ്രസ് എന്താണെന്നും സിപഐഎം എന്താണെന്നും ബിജെപി എന്താണെന്നും കേരളത്തിലെ എല്ലാവർക്കും നന്നായി അറിയാം. ഇത്തരം ഗൂഢാലോചന പ്രചാരണങ്ങൾ തീർത്തും കടന്നകൈയ്യാണ്, രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ഇതുവരെ പരസ്പരം ഒത്തുകളിച്ചവർക്ക് ഇപ്പോൾ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന് മന്ത്രി പരിഹസിച്ചു. പരിശോധനകൾക്കായി ഇഡി സംസ്ഥാന പോലീസിന്റെ സഹായം തേടിയിട്ടില്ല. ഇതേക്കുറിച്ച് താൻ ആഭ്യന്തര സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും നേരിട്ട് അന്വേഷിച്ചെന്നും, അവർക്കും ഇഡി നീക്കത്തെക്കുറിച്ച് മുൻകൂട്ടി യാതൊരു അറിവും ലഭിച്ചിരുന്നില്ല എന്നാണ് വിശദീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കേസുകളുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള അന്വേഷണങ്ങൾ നടക്കുന്നതിനോടും തനിക്ക് വ്യക്തിപരമായി യാതൊരു എതിർപ്പുമില്ല. മുൻപ് ഉയർന്ന ചോദ്യങ്ങളിൽ തന്റെ ഭാഗം കൃത്യമായി വിശദീകരിച്ചിട്ടുള്ളതാണെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.

Story Summary

Home Minister Ramesh Chennithala clarified that the state Home Department and the DGP were completely unaware of the ongoing ED raids at Opposition Leader Pinarayi Vijayan’s residences. Dismissing the CPIM’s allegations of a political conspiracy following the CM’s meeting with the PM, Chennithala termed it as the CPIM’s “usual rhetoric” and stated that the ED had not sought any assistance from the state police.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.