HomeKerala'മരിക്കാനല്ല, പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്': ആഞ്ഞടിച്ച് SFI | SFI Leaders

‘മരിക്കാനല്ല, പോരാടാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്’: ആഞ്ഞടിച്ച് SFI | SFI Leaders

തിരുവനന്തപുരം: കേരള സർവ്വകലാശാല യൂണിയൻ, സെനറ്റ് തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിൽ പോലീസിനും സംസ്ഥാന ഭരണകൂടത്തിനുമെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് എസ്.എഫ്.ഐ നേതാക്കൾ. ഈ നാട്ടിൽ കോൺഗ്രസ് ജയിച്ചു എന്ന് കരുതി ഞങ്ങൾക്ക് ജീവിക്കേണ്ടേ? മരിക്കാനല്ല പോരാടാൻ തന്നെയാണ് എസ്.എഫ്.ഐ തീരുമാനിച്ചിരിക്കുന്നത്, എന്ന് എം. ശിവപ്രസാദ് വ്യക്തമാക്കി.(SFI Leaders on Thiruvananthapuram Kerala University Union Election Clash Home Department Criticism)

കേരള സർവ്വകലാശാലയിൽ എസ്.എഫ്.ഐ നേടിയ ഉജ്ജ്വല വിജയത്തിന്റെ ആഹ്ലാദ പ്രകടനത്തെ തല്ലിയൊതുക്കാനാണ് കെ.എസ്.യുവിന്റെ ആവശ്യപ്രകാരം സർക്കാരും ആഭ്യന്തരവകുപ്പും തീരുമാനിച്ചതെന്ന് ശിവപ്രസാദ് കുറ്റപ്പെടുത്തി. തല്ലിച്ചതയ്ക്കുമ്പോൾ എസ്.എഫ്.ഐക്കാർ പിരിഞ്ഞുപോകുമെന്ന് കരുതിയെങ്കിൽ ഗവൺമെന്റിന് തെറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്.എഫ്.ഐക്കാർക്കെതിരെ കെ.എസ്.യു തിണ്ണമിടുക്ക് കാണിക്കാൻ വരേണ്ട. ഞങ്ങൾ ക്യാമ്പസുകളിൽ പണിയെടുത്താണ് വിജയിച്ചത്, അല്ലാതെ ഗ്രൂപ്പ് കളിച്ചിട്ടല്ല. ഒരു വിദ്യാർത്ഥിയെപ്പോലും തൊടാൻ ഞങ്ങൾ അനുവദിക്കില്ല. ഈ അടിയൊന്നും ഞങ്ങൾക്ക് പുത്തരിയല്ല സാറേ, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എഫ്.ഐ നേതാക്കൾ വീണുപോയാൽ കേരളത്തിൽ സമരം ഏറ്റെടുക്കാൻ ലക്ഷക്കണക്കിന് പ്രവർത്തകരുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Summary

SFI leaders strongly condemned the police and KSU following the violent clashes during the Kerala University Union election victory rally. They accused the Home Department of working in alignment with the opposition and warned that SFI would intensify its state-wide protests against police brutality.

WhatsApp Channel Banner

Latest updates

ശബരിമല സ്വർണ്ണക്കൊള്ള കേസ്: PS പ്രശാന്തിനെ കസ്റ്റഡിയിൽ വാങ്ങാൻ...

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോർഡ് അംഗം എ. അജികുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം...

പ്രധാനമന്ത്രിയെ അപമാനിച്ചു: ജാൻമണിക്കെതിരെ പരാതിയുമായി BJP | BJP Complaint...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പരാമർശം നടത്തിയെന്നാരോപിച്ച് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി ദാസിനെതിരെ പരാതി നൽകി ബി ജെ പി. ഇവർക്കെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി സംസ്ഥാനവ്യാപകമായി വിവിധ പൊലീസ്...

ഇസ്രായേലുമായി സുരക്ഷാ കരാറിന് തയ്യാറെടുത്ത് സിറിയ: ഗോലാൻ കുന്നുകളിലെ...

ഡമാസ്കസ്: ഇസ്രായേലുമായി സുരക്ഷാ കരാറിലെത്താൻ സിറിയ ശ്രമങ്ങൾ ആരംഭിച്ചതായി സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ ഷറ. മറ്റ് പ്രമുഖ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുന്നത്. അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.(Syria And Israel...

ലഹരിക്കേസ്: അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്; കാവ്യയെ പിരിച്ചു...

കോഴിക്കോട്: വടകരയിൽ അധ്യാപികമാർ ലഹരിമരുന്ന് കേസിൽ പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ വിപുലമാക്കാൻ പൊലീസ്. കേസിൽ അറസ്റ്റിലായ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നിവരെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ...

പാൽക്കുളങ്ങര വിശാഖ് വധക്കേസ്: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം...

തിരുവനന്തപുരം : പാൽക്കുളങ്ങരയിൽ യുവാവ് വെട്ടേറ്റു കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കൊല്ലപ്പെട്ട വിശാഖിന്റെ കുടുംബം. കാപ്പാ കേസ് പ്രതിയായ പ്രദീപ്, വിശാഖിനെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....