നെടുമ്പാശ്ശേരി: തായ്‌ലൻഡിൽ നിന്ന് സോപ്പിന്റെ രൂപത്തിൽ കടത്താൻ ശ്രമിച്ച മൂന്നര കിലോയോളം വരുന്ന മാരക മയക്കുമരുന്നായ മെത്താക്യുലോണുമായി രണ്ട് ആന്ധ്രാ സ്വദേശികൾ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. സത്യനാരായണ റൊക്കല്ല (36), അരുൺകുമാർ പണ്ടാരി (55) എന്നിവരെയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്.(Kochi Airport Drug Seizure Methaqualone Thai Lion Air Accused Suicide Attempt Aluva Jail)
പരിശോധനയ്ക്കിടെ പ്രതികളിലൊരാൾ ഉദ്യോഗസ്ഥർക്ക് മുന്നിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അധികൃതർ വെളിപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ ബാങ്കോക്കിൽ നിന്നുള്ള തായ് ലയൺ എയർ വിമാനത്തിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്ന ഡി.ആർ.ഐ സംഘം ഇവരെ നിരീക്ഷണത്തിലാക്കിയിരുന്നു.
തുടർന്ന് ഇവരുടെ ബാഗേജുകൾ വിശദമായി പരിശോധിച്ചപ്പോഴാണ് സോപ്പ് കവറുകൾക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. സോപ്പിന്റെ ആകൃതിയിൽ തയ്യാറാക്കി, പേപ്പറിൽ പൊതിഞ്ഞ് പ്രത്യേക കവറുകളിലാക്കിയാണ് പ്രതികൾ മെത്താക്യുലോൺ സൂക്ഷിച്ചിരുന്നത്. ബാഗേജ് പരിശോധന പുരോഗമിക്കുന്നതിനിടെ ഒന്നാം പ്രതിയായ സത്യനാരായണ റൊക്കല്ല, വിമാനത്താവള കൗണ്ടറിലുണ്ടായിരുന്ന കത്രിക പെട്ടെന്ന് കൈക്കലാക്കി സ്വന്തം വയറ്റിൽ കുത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇയാളെ ഡി.ആർ.ഐ ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും ചേർന്ന് ഉടൻ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
Story Summary
The Directorate of Revenue Intelligence (DRI) seized 3.5 kg of Methaqualone disguised as soap bars at Kochi Airport from two Andhra Pradesh natives arriving from Bangkok. During the baggage inspection, one of the accused, Satyanarayana Rokalla, attempted suicide using scissors and was shifted to a private hospital in Angamaly.

