HomeKeralaഗുരുവായൂർ ദർശന വിവാദം: മുഖ്യമന്ത്രി VD സതീശന് ഗുരുവായൂർ ദേവസ്വത്തിൻ്റെ ക്ലീൻചിറ്റ്;...

ഗുരുവായൂർ ദർശന വിവാദം: മുഖ്യമന്ത്രി VD സതീശന് ഗുരുവായൂർ ദേവസ്വത്തിൻ്റെ ക്ലീൻചിറ്റ്; ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ബോർഡ് ചെയർമാൻ | Guruvayur Devaswom Board

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ക്ലീൻചിറ്റ്. മുഖ്യമന്ത്രിയുടെ ക്ഷേത്ര സന്ദർശനത്തിൽ യാതൊരുവിധ ആചാര ലംഘനവും ഉണ്ടായിട്ടില്ലെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥ് ഔദ്യോഗികമായി അറിയിച്ചു.(Guruvayur Devaswom Board Clean Chit To Kerala CM VD Satheesan Over Temple Visit Controversy)

നിയമാനുസൃതം മുൻകൂട്ടി പാസ്സെടുത്താണ് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തിയതെന്നാണ് ദേവസ്വം ബോർഡിന്റെ അന്വേഷണ കണ്ടെത്തൽ. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ ദേവസ്വം ബോർഡ് ചെയർമാൻ നേരിട്ട് മൊഴി രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി അഞ്ച് പേർക്കായി നെയ്‌വിളക്ക് വഴിപാട് ചീട്ട് എടുത്തിരുന്നുവെന്നും അത് പ്രകാരമുള്ള നിയമാനുസൃത ദർശനം മാത്രമാണ് നടത്തിയതെന്നും തെളിഞ്ഞു.

കൂടുതൽ ആളുകൾ മുഖ്യമന്ത്രിക്കൊപ്പം ദർശനത്തിന് ഉണ്ടായിരുന്നില്ലെന്നും, മുഖ്യമന്ത്രിയുടെ സന്ദർശനം കാരണം ഒരാൾക്ക് പോലും ദർശനം നടത്താനാകാതെ മടങ്ങേണ്ടി വന്നിട്ടില്ലെന്നും മൊഴി ലഭിച്ചു. മന്ത്രി എ.പി. അനിൽകുമാറിന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായാണ് മുഖ്യമന്ത്രി ഗുരുവായൂരിൽ എത്തിയത്.മുഖ്യമന്ത്രിയുടെ സന്ദർശനം ഭക്തർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ ദേവസ്വത്തിന് പരാതി നൽകുകയായിരുന്നു. എന്നാൽ, ഞായറാഴ്ച ദർശനം നടത്തിയത് സാധാരണ ഭക്തരെപ്പോലെ നിയമാനുസൃതമായി ചീട്ടെടുത്താണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Story Summary

The Guruvayur Devaswom Board has given a clean chit to Kerala Chief Minister V.D. Satheesan over his temple visit controversy. Devaswom Chairman A.V. Gopinath stated that no custom was violated, as the CM used a legitimate ‘Neyvilakku’ offering ticket for the darshan without disrupting other devotees.

WhatsApp Channel Banner

Latest updates

കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ...

കൊച്ചി: കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് നടന്ന വൻ സ്വർണ്ണക്കള്ളക്കടത്ത് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് തകർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രജിസ്റ്റർ ചെയ്ത 14 കേസുകളിൽ നിന്നായി 11 കോടി രൂപയിലധികം വിലമതിക്കുന്ന 8 കിലോ...

‘അഭിജിത് ദിപ്കെയുടെ വിദേശ പഠനത്തിനുള്ള സാമ്പത്തികശേഷി എങ്ങനെ ലഭിച്ചു?’:...

ഛത്രപതി സംഭജിനഗർ: കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെയുടെ വിദേശ പഠനത്തിന് പണം കണ്ടെത്തിയതിലും പാർട്ടിയുടെ സാമ്പത്തിക സ്രോതസ്സുകളിലും അന്വേഷണം ആവശ്യപ്പെട്ട് സൂറത്ത് സ്വദേശിയായ ആർ.ടി.ഐ (RTI) പ്രവർത്തകൻ അമിത്...

മഹാരാഷ്ട്രയിൽ വിവാദ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ: രാഷ്ട്രപതി...

മുംബൈ: മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം തടയുന്നതിനുള്ള 'മഹാരാഷ്ട്ര ഫ്രീഡം ഓഫ് റിലീജിയൻ ആക്ട് 2026' പ്രാബല്യത്തിൽ വന്നു. രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകിയതിനെ തുടർന്ന് ജൂലൈ 30-ന് സർക്കാരിന്റെ ഔദ്യോഗിക ഗസറ്റിൽ...

സംസ്ഥാനത്ത് മഴക്കെടുതിയിൽ 8 മരണം, 8 പേരെ കാണാതായി:...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വിതച്ച നാശനഷ്ടങ്ങളുടെയും മരണങ്ങളുടെയും പുതിയ കണക്കുകൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തുവിട്ടു. മഴക്കെടുതികളിൽ പെട്ട് സംസ്ഥാനത്തൊട്ടാകെ ഇതുവരെ 8 പേർ മരണപ്പെടുകയും 8 പേരെ...

മുതലപ്പൊഴി അപകടം: കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി;...

തിരുവനന്തപുരം: മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോന്റെ മൃതദേഹമാണ് കണ്ണാന്തുറയിൽ നിന്ന് കണ്ടെത്തിയത്.(Muthalapozhi Boat Accident Missing Fisherman Body Recovered) അപകടം നടന്ന...

DON'T MISS

കാമുകിയുടെ ആർത്തവരക്തം മൈനസ് 80 ഡിഗ്രിയിൽ സൂക്ഷിക്കുന്നു; കാരണം...

വാഷിങ്ടൺ: വാർധക്യം തടയാനും ആയുസ്സ് വർധിപ്പിക്കാനുമുള്ള പരീക്ഷണങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റി-ഏജിങ് ഇൻഫ്ലുവൻസർ ബ്രയാൻ ജോൺസൺ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. തന്റെ കാമുകിയായ കേറ്റ് ടോളോയുടെ ആർത്തവരക്ത സാമ്പിൾ മൈനസ് 80 ഡിഗ്രി...

ഭക്ഷണത്തിൽ പാറ്റയെ കണ്ടാൽ പരാതിപ്പെടാനാകുമോ? ബിഹാറിൽ വൈറലായി ‘കോക്ക്‌റോച്ച്...

നളന്ദ: പേരുകേട്ട് ആദ്യം ഒന്ന് ഞെട്ടും; പക്ഷേ കഫേയ്ക്കുള്ളിൽ കയറിയാൽ കാഴ്ച മറ്റൊന്നാണ്. ബിഹാറിലെ നളന്ദ ജില്ലയിൽ പുതുതായി ആരംഭിച്ച ‘കോക്ക്‌റോച്ച് കഫേ’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ് (Cockroach Cafe Bihar). വിചിത്രമായ...

150 വർഷത്തിന് ശേഷം പുസ്തകം ലൈബ്രറിയിലേക്ക് മടങ്ങി; പിഴത്തുക...

കിയാമ: ഓസ്‌ട്രേലിയയിലെ ഒരു പൊതുഗ്രന്ഥശാലയിൽ നിന്ന് ഏകദേശം 150 വർഷം മുമ്പ് വായനയ്ക്കായി എടുത്ത പുസ്തകം ഒടുവിൽ ലൈബ്രറിയിലേക്ക് തിരിച്ചെത്തി. 1858-ൽ പ്രസിദ്ധീകരിച്ച ‘Antiquities of Athens’ എന്ന പുസ്തകമാണ് ന്യൂ സൗത്ത്...

PREMIUM

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...

400ലേറെ വർഷമായി മനുഷ്യ വാസമില്ലാത്ത നഗരം !പ്രേതബാധയുണ്ടെന്ന് കരുതപ്പെടുന്ന,...

ഇത്രയും നേരം നമ്മൾ ഇന്ത്യയ്ക്ക് പുറത്തുള്ള ഉപേക്ഷിക്കപ്പെട്ട നഗരങ്ങളെ കുറിച്ചാണ് പറഞ്ഞത്. എന്നാൽ, ഇന്ത്യയിലുമുണ്ട് ഇത്തരമൊരു നഗരം. മധ്യപ്രദേശിലെ മാണ്ടു. ഒരിക്കൽ വടക്കേ ഇന്ത്യയിൽ നിലനിന്നിരുന്ന വലിയൊരു രാജ്യത്തിന്റെ തല സ്ഥാനമായിരുന്നത്രെ ഇത്....