HomeKeralaകാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം: ആനയെ മയക്കുവെടി വച്ച് പിടികൂടുമെന്ന്...

കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം: ആനയെ മയക്കുവെടി വച്ച് പിടികൂടുമെന്ന് DFO; കുടുംബത്തിന് നഷ്ടപരിഹാരവും, ഒരംഗത്തിന് സ്ഥിരജോലിയും ശുപാർശ ചെയ്യും | Wayanad Wild Elephant Attack

വയനാട് : മേപ്പാടിയിൽ സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീയെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കനത്തതോടെ ജനങ്ങളെ ശാന്തരാക്കാൻ സുപ്രധാന പ്രഖ്യാപനങ്ങളുമായി വനംവകുപ്പ്. മേപ്പാടി കള്ളാടിയിൽ ജനവാസമേഖലയിൽ ഭീതി പടർത്തുന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള നടപടികൾ ഉടനടി സ്വീകരിക്കുമെന്ന് വയനാട് സൗത്ത് ഡി.എഫ്.ഒ അറിയിച്ചു.(Wayanad Wild Elephant Attack DFO Ashiq Ali Compensation Job For Jessy Family)

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പുത്തുമല സ്വദേശിനി ജെസ്സിയുടെ കുടുംബത്തിന് 30 ലക്ഷം രൂപ ധനസഹായം നൽകാനുള്ള അടിയന്തര ശുപാർശ സർക്കാരിന് സമർപ്പിക്കുമെന്നും ഡി.എഫ്.ഒ വ്യക്തമാക്കി. ഇതിന് പുറമെ ആശ്രിതരായ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ വനംവകുപ്പിൽ സ്ഥിരം ജോലി നൽകാനുള്ള ശുപാർശയും കൈമാറും.

ആന ഇറങ്ങിയ കള്ളാടി മേഖലയിൽ കാടുകയറി കിടക്കുന്ന അടിക്കാടുകൾ അടിയന്തരമായി വെട്ടിമാറ്റാനും വന്യജീവികൾ വരുന്നത് തടയാൻ തെരുവ് വിളക്കുകൾ സ്ഥാപിക്കാനും നടപടിയുണ്ടാകും. കാട്ടാന ആക്രമണത്തിന് പിന്നാലെ ജനങ്ങൾ റോഡ് ഉപരോധിച്ച് തെരുവിലിറങ്ങി കടുത്ത പ്രതിഷേധം ഉയർത്തിയതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഈ ഉറപ്പുകൾ നൽകിയത്.

Story Summary

Following heavy protests in Wayanad’s Meppadi over the death of Jessy in a wild elephant attack, South DFO Ashiq Ali announced plans to tranquilise the elephant. The department recommended a Rs 30 lakh compensation and a permanent job for the victim’s family, while Forest Minister AK Saseendran promised a new forest policy by June 5.

WhatsApp Channel Banner

Latest updates

കുറ്റിപ്പുറം ബസ് അപകടം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്...

മലപ്പുറം: കുറ്റിപ്പുറത്ത് നടന്ന ബസ് അപകടവുമായി (Kuttippuram bus accident) ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു...

കുറഞ്ഞ വിലയിൽ കാർ വാഗ്ദാനം ചെയ്ത് ₹22 ലക്ഷം...

തൃശൂർ: ഡൽഹിയിൽ നിന്ന് കുറഞ്ഞ വിലയിൽ കാറുകൾ എത്തിച്ചുനൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തു (Car fraud arrest thrissur). കാസർകോട് പള്ളിക്കര സ്വദേശി മുഹമ്മദ്...

കണ്ണൂരിൽ 69കാരിയെ മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി...

കണ്ണൂർ: കണ്ണൂർ ചിറക്കൽ ചിറയിൽ 69 വയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി (Chirakkal woman found dead). ചിറക്കൽ സ്വദേശിനിയായ പുഷ്പജയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക വിവരങ്ങൾ പ്രകാരം, ഒരു വർഷം മുമ്പ്...

കോമൺവെൽത്ത് ഗെയിംസ്: റിഷികാന്ത് സിങ് ചനംബാമിക്ക് വെള്ളി; ഇന്ത്യയുടെ...

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു (Rishikanta Singh Chanambam). പുരുഷന്മാരുടെ 60 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിൽ റിഷികാന്ത് സിങ് ചനംബാം വെള്ളി മെഡൽ സ്വന്തമാക്കി. ഇതോടെ ഗെയിംസിൽ...

ഗെയിംസ് റെക്കോർഡ് തകർത്ത് മീരാഭായ് ചാനു; കോമൺവെൽത്ത് ഗെയിംസിൽ...

ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ സ്വർണ അക്കൗണ്ട് തുറന്ന് ഭാരോദ്വഹന താരം മീരാഭായ് ചാനു. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തിൽ ഗെയിംസ് റെക്കോർഡ് തകർത്ത പ്രകടനത്തോടെയാണ് മീരാഭായ് ഇന്ത്യയ്ക്കായി ആദ്യ സ്വർണ...

DON'T MISS

രണ്ട് മണിക്കൂർ മാത്രം ജോലി; ‘സ്റ്റാർട്ട് ഡേറ്റ് തെറ്റി’...

പുതിയ ജോലി ലഭിച്ചതിന്റെ സന്തോഷം വെറും രണ്ട് മണിക്കൂറിനുള്ളിൽ അവസാനിച്ച അനുഭവം പങ്കുവെച്ച് യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു. ജോലിയിൽ പ്രവേശിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ, 'സ്റ്റാർട്ട് ഡേറ്റ്' സംബന്ധിച്ച ആശയക്കുഴപ്പം...

രക്ഷകനായെത്തി സ്പൈഡർമാൻ; വീൽചെയറിൽ തിരക്കേറിയ റോഡ് ക്രോസ്സ് ചെയ്യാൻ...

സൂപ്പർഹീറോകൾ സിനിമകളിലും കോമിക് പുസ്തകങ്ങളിലുമാണ് ഉണ്ടാകാറുള്ളതെന്ന് പലരും കരുതും. എന്നാൽ അമേരിക്കയിലെ അർക്കൻസാസിൽ നടന്ന ഒരു സംഭവം ആ ധാരണയെ മാറ്റിമറിക്കുകയാണ്. സ്പൈഡർമാൻ വേഷം ധരിച്ചിരുന്ന 20-കാരനായ ക്രിസ്റ്റഫർ ഹെല്ലൻതാൽ തിരക്കേറിയ ആറുവരിപ്പാത...

വൈദ്യുതി പോയതോടെ സിനിമ നിർത്തി; എഴുന്നേറ്റ് നിന്ന ചരിത്രാധ്യാപിക...

സിനിമ പ്രദർശനത്തിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നിരാശരായിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ച് ഒരു ചരിത്രാധ്യാപിക. ക്രിസ്റ്റഫർ നോളന്റെ The Odyssey പ്രദർശിപ്പിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിനിമ നിർത്തിവെക്കേണ്ടി വന്നെങ്കിലും, പ്രേക്ഷകരെ കാത്തിരിപ്പിൽ വിരസരാക്കാതെ അധ്യാപിക...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....