തൃശ്ശൂർ: മുഖ്യമന്ത്രിയുടെ ഗുരുവായൂർ ക്ഷേത്ര ദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ നേരിട്ടുള്ള പരിശോധന ആരംഭിച്ചു. ദർശനത്തിൽ എന്തെങ്കിലും തരത്തിലുള്ള ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.(Guruvayur Temple CM Visit Controversy Devaswom Chairman AV Gopinath Launches Probe)
ചട്ടങ്ങൾ ലംഘിക്കപ്പെട്ടു എന്ന് കാണിച്ച് പരാതി ഉയർന്ന സാഹചര്യത്തിലാണ് ദേവസ്വം ബോർഡ് ചെയർമാൻ എ.വി. ഗോപിനാഥന്റെ അടിയന്തര ഇടപെടൽ. ക്ഷേത്ര ഗോപുരത്തിലെ ഔദ്യോഗിക രേഖകളും സി.സി.ടി.വി ദൃശ്യങ്ങളും ചെയർമാൻ പരിശോധിക്കും. കൂടാതെ, മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി ഞായറാഴ്ച രാവിലെ ദർശനം നടത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ ദേവസ്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ, വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസും ദേവസ്വം അഡ്മിനിസ്ട്രേറ്ററും രംഗത്തെത്തിയിട്ടുണ്ട്. ദർശനം നിയമാനുസൃതമായി നെയ്‌വിളക്ക് ചീട്ടെടുത്താണെന്നുമാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. നെയ്‌വിളക്ക് ശീട്ടാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനമെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്ററും സ്ഥിരീകരിച്ചു.
Story Summary
Guruvayur Devaswom Board Chairman A.V. Gopinath has launched an investigation into the controversy surrounding the Chief Minister’s Sunday temple visit. While the BJP alleged protocol violation, the Devaswom Administrator clarified that the CM queued up legally via ‘Neyvilakku’ ticket tokens without disrupting other devotees.

