കൊച്ചി: കേരളത്തെ നടുക്കിയ അട്ടപ്പാടി മധു വധക്കേസിൽ നിർണ്ണായക വിധിയുമായി ഹൈക്കോടതി. കേസിൽ രണ്ടാം പ്രതി മുതൽ പതിനഞ്ചാം പ്രതി വരെയുള്ള 12 പ്രതികളുടെ ശിക്ഷ ജീവപര്യന്തം തടവായി ഹൈക്കോടതി ഉയർത്തി. ഈ ശിക്ഷകളെല്ലാം പ്രതികൾ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ഇതിനുപുറമെ 12 പ്രതികളും രണ്ടര ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും ജസ്റ്റിസുമാരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.(Attappadi Madhu Murder Case High Court Orders Concurrent Life Imprisonment For Twelve Accused Family To Move Supreme Court)
അതേസമയം, കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തിയ കഴിഞ്ഞ സർക്കാരിനെതിരെയും പോലീസിനെതിരെയും മധുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ കടുത്ത വിമർശനം ഉന്നയിച്ചു. വിചാരണക്കോടതി നേരത്തെ ഏഴ് വർഷം കഠിനതടവിന് ശിക്ഷിച്ച പ്രതികളുടെ തടവ് കാലാവധിയാണ് ഇപ്പോൾ ഹൈക്കോടതി ജീവപര്യന്തമായി ഉയർത്തിയത്.
രണ്ടാം പ്രതി മരയ്ക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പതിരണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു എന്നിവർക്കാണ് ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 16-ാം പ്രതിയായ മുനീറിൻ്റെ ശിക്ഷ ഒരു വർഷം തടവായി കോടതി ഉയർത്തിയിട്ടുണ്ട്.
കേസിലെ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെതിരെ കൃത്യമായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി അയാളെ വെറുതെ വിട്ടത്. എന്നാൽ ഇതിനെതിരെ കടുത്ത വിയോജിപ്പുമായി മധുവിന്റെ കുടുംബം രംഗത്തെത്തി. പ്രതികളുടെ ശിക്ഷ ഉയർത്തിയതിൽ വലിയ സന്തോഷമുണ്ട്. ഇനി ആർക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. എന്നാൽ ഒന്നാം പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ പോകും. സുപ്രീംകോടതിയെ സമീപിച്ച് നിയമപോരാട്ടം തുടരും, അവർ കൂട്ടിച്ചേർത്തു.
Story Summary
The Kerala High Court enhanced the sentence of 12 accused in the Attappadi Madhu lynching case to three concurrent life imprisonments with a fine of Rs 2.5 lakh each. While Madhu’s sister Saraswathi expressed relief over the enhanced sentence, the family and advocate C K Radhakrishnan announced they would approach the Supreme Court against the acquittal of the first accused Hussein, blaming the previous government and police for poor handling of the case.

