HomeKerala'വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗ്ഗമില്ല': പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ ഹൈക്കോടതി, രണ്ടാഴ്ച...

‘വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗ്ഗമില്ല’: പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിൽ ഹൈക്കോടതി, രണ്ടാഴ്ച സാവകാശം അനുവദിച്ചു | Kerala High Court

കൊച്ചി: എറണാകുളം മലയിടംതുരുത്ത് പാരിയത്തുകാവിലെ ദലിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ കർശന നിലപാടുമായി ഹൈക്കോടതി. വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് സിംഗിൾ ബെഞ്ച് വ്യക്തമാക്കി. കോടതി വിധിയെ സർക്കാർ അനുസരിക്കുകയാണ് വേണ്ടത്. കുടിയൊഴിപ്പിക്കലിൽ സാങ്കേതികത്വം പറയുകയല്ല സർക്കാർ ചെയ്യേണ്ടതെന്നും വിധി സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.(Kerala High Court Directs Government To Implement Pariyathukavu SC Colony Eviction Grants Two Weeks Time)

അതേസമയം, കോളനി നിവാസികളായ കുടുംബങ്ങളെ പെരുവഴിയിലാക്കാതെ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ രണ്ടാഴ്ചത്തെ സമയം വേണമെന്ന സർക്കാരിന്റെ അടിയന്തര ആവശ്യം കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി രണ്ടാഴ്ചത്തെ സാവകാശം അനുവദിച്ചത്. മുൻ ഉത്തരവ് പ്രകാരം മെയ് 26-നകം കുടിയൊഴിപ്പിക്കൽ പൂർത്തിയാക്കാനായിരുന്നു കോടതി നിർദ്ദേശിച്ചിരുന്നത്.

തർക്കസ്ഥലത്തെ ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാൻ ദലിത് വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ ഇതുവരെ നിയമപരമായി ഒന്നും ചെയ്തിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. തർക്കഭൂമിയിൽ തുടരണമെങ്കിൽ അവിടെ താമസിക്കുന്നവർക്ക് കൃത്യമായ നിയമപരമായ അവകാശം ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ഈ അവകാശം നേടിയെടുക്കാനായി അവർ ഒരു നിയമവഴിയും സ്വീകരിച്ചിട്ടില്ല. ഒരുതരത്തിലും കോടതിയെ സമീപിക്കാത്തിടത്തോളം കാലം നിയമപ്രകാരമുള്ള കുടിയൊഴിപ്പിക്കൽ തടയാനാകില്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഇക്കഴിഞ്ഞ മാർച്ച് 19-ന് ഹർജി പരിഗണിച്ച ഹൈക്കോടതി ഉത്തരവ് ഉടനടി നടപ്പാക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാലിന്റെ നേതൃത്വത്തിൽ അധികൃതർ മലയിടംതുരുത്തിൽ ഒഴിപ്പിക്കലിനായി എത്തിയപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധവും പോലീസ് ലാത്തിച്ചാർജ്ജും അരങ്ങേറിയിരുന്നു. ഈ സംഘർഷ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് സർക്കാർ കോടതിയിൽ കൂടുതൽ സമയം ആവശ്യപ്പെട്ടത്. കേസ് വീണ്ടും രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി പരിഗണിക്കും.

Story Summary

The Kerala High Court single bench comprising Justice T R Ravi stated that the government has no choice but to implement the Supreme Court order regarding the Pariyathukavu SC colony eviction. However, the court accepted the Advocate General’s request and granted two weeks of additional time to resolve the issue peacefully without leaving families stranded.

WhatsApp Channel Banner

Latest updates

ത്രിപുരയിൽ ദമ്പതികളെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി;...

അഗർത്തല: ത്രിപുരയിലെ സൗത്ത് ത്രിപുര ജില്ലയിൽ ദമ്പതികളെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ദുരൂഹതയുണർത്തുന്നു (Tripura family deaths). വെസ്റ്റ് മുഹുരിപൂർ സ്വദേശികളായ ശങ്കർ ചക്രവർത്തി (65), ഭാര്യ ഛബി...

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് പിൻവലിച്ചു; ബഹ്റൈനിൽ അപായ...

റിയാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ സൗദി അറേബ്യയിലെ യാൻബു, ജിസാൻ മേഖലകളിൽ പുറപ്പെടുവിച്ച അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. ദേശീയ എർലി വാർണിംഗ് പ്ലാറ്റ്ഫോമിലൂടെ നൽകിയ മുന്നറിയിപ്പ് റദ്ദാക്കിയതായി സൗദി സിവിൽ...

ശബരിമല തന്ത്രിയായി ബ്രഹ്മദത്തൻ; ചിങ്ങം ഒന്നിന് ചുമതലയേൽക്കാൻ ദേവസ്വം...

പത്തനംതിട്ട: ശബരിമലയുടെ പുതിയ തന്ത്രിയായി കണ്ഠര് രാജീവരുടെ മകൻ ബ്രഹ്മദത്തനെ നിയമിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ദേവസ്വം ബോർഡ് യോഗത്തിലാണ് നിയമനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊണ്ടത് (Sabarimala Thantri Brahmadathan...

‘മോദി ഭൂതകാലം, വിദ്യാർഥികൾ ഇന്ത്യയുടെ ഭാവി’; നീറ്റ് സമരക്കാരെ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് തുടരുന്ന വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമര പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി (Rahul Gandhi NEET protest). ഡൽഹിയിലെ 10, ജൻപഥ് വസതിയിൽ...

ജന്തർ മന്തർ വിദ്യാർഥി പ്രതിഷേധം: വധശ്രമക്കേസ് ചുമത്തി ഡൽഹി...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.ജെ.പി നേതൃത്വത്തിൽ ജന്തർ മന്തറിൽ സംഘടിപ്പിച്ച വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്തവർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ഡൽഹി പൊലീസ് കേസെടുത്തു (Jantar Mantar protest)....

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....