Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala
HomeWorldമരണത്തിലേക്ക് പോകുന്നവർക്ക് കൂട്ടായി ഒരു 'ഡെത്ത് ഡൂല'; ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ...

മരണത്തിലേക്ക് പോകുന്നവർക്ക് കൂട്ടായി ഒരു ‘ഡെത്ത് ഡൂല’; ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ ശാന്തമാക്കാൻ ഡയാനയുടെ കാരുണ്യയാത്ര | US Woman Death Doula Transitioning

🎙️ Latest Podcast

ന്യൂയോർക്ക്: കുഞ്ഞുങ്ങളുടെ ജനനസമയത്ത് അമ്മമാർക്ക് മാനസികവും ശാരീരികവുമായ പിന്തുണ നൽകുന്ന ‘ഡൂല’ മാരെക്കുറിച്ച് കേട്ടിട്ടുണ്ടാകും, എന്നാൽ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് അടുക്കുന്നവർക്ക് തുണയായി ഒരു ‘ഡെത്ത് ഡൂല’ആയി മാറി അന്താരാഷ്ട്ര ശ്രദ്ധ നേടുകയാണ് ഡയാന ഗ്രീബെൽ എന്ന അൻപത്തിയേഴുകാരി (US Woman Death Doula Transitioning). യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂജേഴ്‌സിയിലുള്ള റട്‌ജേഴ്‌സ് സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും ഏജിങ് ആൻഡ് ഹെൽത്തിൽ സർട്ടിഫിക്കേഷനും നേടിയ ശേഷമാണ് ഡയാന ഈ അപൂർവ്വ മേഖലയിലേക്ക് കടന്നുവന്നത്.

2021-ൽ ‘ട്രാൻക്വിൽ ട്രാൻസിഷനിങ്’ എന്ന പേരിൽ ഒരു സംഘടന രൂപീകരിച്ച ഇവർ, മരിക്കാറായ വ്യക്തികൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും ആശ്വാസമേകി മരണത്തെ ഭയമില്ലാതെ സമാധാനത്തോടെ നേരിടാൻ സഹായിക്കുന്നു. ആധുനിക ആരോഗ്യരംഗം പുരോഗമിച്ചതോടെ ആളുകൾ ആശുപത്രികളിൽ ഒറ്റപ്പെട്ട് മരിക്കുന്നത് വർദ്ധിച്ചുവെന്നും, മരണം പ്രകൃതിസഹജമായ ഒന്നാണെന്ന് മനസ്സിലാക്കി രോഗികൾക്ക് വൈകാരിക പിന്തുണ നൽകുകയാണ് താൻ ചെയ്യുന്നതെന്നും ഡയാന വ്യക്തമാക്കുന്നു.

ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ജോലി ചെയ്തിരുന്ന രണ്ട് കുട്ടികളുടെ അമ്മയായ ഡയാനയുടെ ജീവിതം മാറിമറിഞ്ഞത് 2018-ൽ ഉണ്ടായ ഒരു അനുഭവത്തോടെയാണ്. ഓർമ്മക്കുറവുള്ള രോഗികളെ പരിചരിക്കുന്ന കേന്ദ്രത്തിൽ തന്റെ പതിനാറുകാരിയായ മകൾക്കൊപ്പം ഹാർപ്പ് എന്ന സംഗീതോപകരണം വായിക്കാൻ പോയപ്പോഴാണ്, അവിടെ ആരുമില്ലാതെ മരിക്കാൻ കിടന്ന ഒരു വൃദ്ധയ്ക്ക് കൂട്ടായി ഇരിക്കാൻ അധികൃതർ ആവശ്യപ്പെട്ടത്. മകൾ ശാന്തമായ സംഗീതം പൊഴിച്ചപ്പോൾ അവിടുത്തെ ജീവനക്കാരി ആ വൃദ്ധയുടെ കൈകൾ ചേർത്തുപിടിച്ച് ആശ്വാസ വാക്കുകൾ പറയുന്നത് കണ്ട ഡയാനയ്ക്ക്, മരണം എന്നത് ഭയപ്പെടുത്തുന്ന ഒന്നല്ലെന്നും മനോഹരമായ ഒരു യാത്രയയപ്പാക്കി അതിനെ മാറ്റാമെന്നും ബോധ്യപ്പെടുകയായിരുന്നു. തുടർന്ന് ക്യാൻസർ ബാധിച്ച തന്റെ അയൽക്കാരിയായ മിയയെ പരിചരിച്ചതും ഡയാനയ്ക്ക് ഈ രംഗത്തേക്ക് വരാൻ കൂടുതൽ പ്രചോദനമായി.

Summary: Diana Griebell, a 57-year-old woman from the United States, is making a profound impact as a certified “death doula,” providing non-medical emotional and physical support to individuals nearing the end of life. Inspired by a touching 2018 encounter where she and her daughter comforted a dying patient with music, Griebell transitioned from real estate to earn a master’s degree in social work. In 2021, she founded Tranquil Transitioning to help families navigate the end-of-life process, aiming to make death a peaceful and beautiful transition rather than a frightening experience.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.