HomeKerala'രത്തൻ ഖേൽക്കറും മുഖ്യമന്ത്രി വിഡി സതീശനും തമ്മിലുള്ള ധാരണ എന്തായിരുന്നു?': AA...

‘രത്തൻ ഖേൽക്കറും മുഖ്യമന്ത്രി വിഡി സതീശനും തമ്മിലുള്ള ധാരണ എന്തായിരുന്നു?’: AA റഹീം എം.പി | AA Rahim MP

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായ വി.ഡി. സതീശന്റെ സെക്രട്ടറിയായി ഡോ. രത്തൻ ഖേൽക്കറെ നിയമിച്ച നടപടി ദുരൂഹമാണെന്ന് എ.എ. റഹീം എം.പി. സംസ്ഥാനത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന രത്തൻ ഖേൽക്കർ, വോട്ടെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മനപ്പൂർവ്വം സങ്കീർണ്ണമാക്കിയ ആളാണ്. രത്തൻ ഖേൽക്കറും മുഖ്യമന്ത്രി വിഡി സതീശനും തമ്മിലുള്ള ധാരണ എന്തായിരുന്നു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം പി ആവശ്യപ്പെട്ടു.(AA Rahim MP Alleges Mystery In Rathan U. Kelkar Appointment As Chief Minister VD Satheesan Secretary)

എ.ഐ.സി.സിയും കെ.സി. വേണുഗോപാലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും രത്തൻ ഖേൽക്കർക്കെതിരെയും പരസ്യമായി നിലപാടെടുത്തവരാണ്. എന്നാൽ ബി.ജെ.പിയുടെ സീൽ കീശയിൽ കൊണ്ടുനടന്ന ഖേൽക്കർക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വന്തം കീശ ഏൽപ്പിച്ചു കൊടുത്തിരിക്കുകയാണ് എന്നും അദ്ദേഹം വിമർശിച്ചു.

കേന്ദ്രത്തിൽ രാഹുൽ ഗാന്ധിയും കോൺഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വലിയ യുദ്ധം നയിക്കുമ്പോൾ, കേരളത്തിൽ രാഹുലിന്റെ ശത്രു സതീശന്റെ മിത്രമായി മാറുന്ന സ്ഥിതിയാണുളളത്. ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കെ.സി. വേണുഗോപാലിന് കഴിയില്ല. കോൺഗ്രസിന്റെ പ്രഖ്യാപിത നിലപാടിനെയാണ് സതീശൻ ഇവിടെ അട്ടിമറിച്ചിരിക്കുന്നത്. മുസ്ലീം ലീഗ് ഈ വിഷയത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story Summary

CPIM MP A A Rahim alleged mystery behind the appointment of former Chief Electoral Officer Dr. Rathan U. Kelkar as the Secretary to Kerala Chief Minister V D Satheesan. Rahim questioned the Congress party’s political alignment, noting that the AICC and Rahul Gandhi oppose Kelkar over alleged BJP links while Satheesan has brought him into the core administration.

WhatsApp Channel Banner

Latest updates

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും...

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ്...

പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല; ധർമേന്ദ്ര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്ക് (Pralhad Joshi) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലൂടെയാണ് നിയമനം പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപതി...

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’; സമരവിജയത്തിന് പിന്നാലെ ചീഫ്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (Abhijit Deepke CJP) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ, സംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന്റെ പരാമർശമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്...

യുനെസ്കോ ലോക പൈതൃക പട്ടികയിൽ സാരാനാഥ്; ഇന്ത്യയുടെ 45-ാമത്തെ...

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന യുനെസ്കോ ലോക പൈതൃക...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....