തൃശൂർ: നഗരത്തെ ഏറെ നേരം പരിഭ്രാന്തിയിലാഴ്ത്തുകയും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത ‘ശിവം ലക്ഷ്മി അയ്യപ്പൻ’ എന്ന ആനയ്ക്ക് വനംവകുപ്പിന്റെ വിലക്ക്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ആനയെ എഴുന്നള്ളിപ്പുകൾക്കോ മറ്റ് ചടങ്ങുകൾക്കോ ഉപയോഗിക്കാൻ പാടില്ലെന്ന് വനംവകുപ്പ് ഉത്തരവിട്ടു.(Thrissur Elephant Banned From Festivals After Running Amok)
തിരുവനന്തപുരം സ്വദേശിയായ ശിവദത്തിന്റേതാണ് ഈ ആന. 15 ദിവസത്തെ കർശന വിലക്കിന് ശേഷം മൂന്ന് വെറ്റിനറി ഡോക്ടർമാർ അടങ്ങുന്ന പ്രത്യേക സംഘം ആനയെ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. ഇവരുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും വിലക്ക് നീക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.
ചെമ്പുക്കാവ് പ്രദേശത്താണ് ആന വിരണ്ടോടിയത്. പാപ്പാൻമാരെയും നാട്ടുകാരെയും ഭയപ്പെടുത്തി ജനവാസ മേഖലയിലൂടെ ഓടിയ ആന വലിയ രീതിയിലുള്ള നാശനഷ്ടങ്ങളാണ് പ്രദേശത്ത് വരുത്തിവെച്ചത്. അഞ്ച് ഇരുചക്ര വാഹനങ്ങൾ, രണ്ട് കാറുകൾ, ഒരു ഓട്ടോറിക്ഷ, അഞ്ച് വീടുകളുടെ മതിൽ, തൃശൂർ ടൗൺ ഹാളിന്റെ മതിൽ എന്നിവ ആന പൂർണ്ണമായോ ഭാഗികമായോ തകർത്തു. റവന്യൂ വകുപ്പ് ഉടൻ തന്നെ വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആനയുടെ ഉടമസ്ഥൻ നഷ്ടപരിഹാരം നൽകേണ്ടി വരും.
Story Summary
The Forest Department has banned the elephant ‘Shivam Lakshmi Ayyappan’ from festivals after it ran amok and caused widespread damage in Thrissur. The owner will have to compensate for the damaged vehicles and walls based on a Revenue Department report, and the elephant will undergo a medical examination after 15 days.

