Description
Digital Voice of Kerala
Monday, May 25, 2026

Digital Voice of Kerala
HomeEntertainment'തോൽക്കാനല്ല വന്നത്, ചിലർ എന്നെ ലക്ഷ്യം വയ്ക്കുന്നുണ്ട്': തുറന്നടിച്ച് ശ്വേത മേനോൻ...

‘തോൽക്കാനല്ല വന്നത്, ചിലർ എന്നെ ലക്ഷ്യം വയ്ക്കുന്നുണ്ട്’: തുറന്നടിച്ച് ശ്വേത മേനോൻ | Shwetha Menon Reacts

🎙️ Latest Podcast

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ, പ്രതികരണവുമായി പ്രസിഡന്റ് ശ്വേത മേനോൻ രംഗത്ത്. മുതിർന്ന താരങ്ങൾ ആവശ്യപ്പെട്ടാൽ സംഘടനയുടെ തലപ്പത്തുനിന്ന് മാറാൻ താൻ തയ്യാറാണെന്ന് ശ്വേത വ്യക്തമാക്കി. എന്നാൽ, താൻ തോൽക്കാൻ വേണ്ടി വന്നതല്ലെന്നും പറയാനുള്ള കാര്യങ്ങൾ മുഖത്തുനോക്കി പറയുമെന്നും അവർ കൂട്ടിച്ചേർത്തു.(Shwetha Menon Reacts To Ansiba Allegations Says Ready To Quit AMMA Post)

ചിലർ തന്നെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. കുറച്ചുകാലമായി അമ്മ ഓഫീസിൽ എന്താണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ല. സെക്രട്ടറിയും ട്രഷററുമാണ് നിലവിൽ കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്, ശ്വേത മേനോൻ പറഞ്ഞു.

നടി അൻസിബ ഹസ്സന്റെ പ്രശ്നം തികച്ചും വ്യക്തിപരമാണ്. വീട്ടിൽ നടക്കുന്ന പ്രശ്നങ്ങളിൽ ‘അമ്മ’യ്ക്ക് എങ്ങനെ ഇടപെടാനാകും, അടുത്ത മാസം നടക്കുന്ന ജനറൽ ബോഡിയിൽ ഈ വിഷയം ചർച്ച ചെയ്യുമെന്നും അവർ വ്യക്തമാക്കി.

Story Summary

Actress Shwetha Menon stated she is ready to step down from her post in AMMA if senior actors request, but asserted she won’t back down from challenges. Addressing Ansiba Hassan’s severe allegations against Tini Tom, Shwetha called the issue personal and stated it would be discussed in the upcoming general body meeting on June 21 amid rising demands for a leadership change.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.