HomeNationalക്ഷേമ പെൻഷനായി 90 വയസ്സുള്ള അമ്മായിയമ്മയെ തോളിലേറ്റി കിലോമീറ്ററുകൾ നടന്ന് മരുമകൾ:...

ക്ഷേമ പെൻഷനായി 90 വയസ്സുള്ള അമ്മായിയമ്മയെ തോളിലേറ്റി കിലോമീറ്ററുകൾ നടന്ന് മരുമകൾ: ഹൃദയഭേദകമായ കാഴ്ച -വീഡിയോ | Chhattisgarh Woman

അംബികാപൂർ: കത്തുന്ന വെയിലും ചുട്ടുപഴുത്ത റോഡും വകവെയ്ക്കാതെ, തൊണ്ണൂറ് വയസ്സുള്ള അമ്മായിയമ്മയെ തോളിലേറ്റി ഒരു മധ്യവയസ്ക കിലോമീറ്ററുകളോളം നടക്കുകയാണ്. സൂര്യാഘാതമേൽക്കാനുള്ള സാധ്യതപോലും തള്ളിക്കളഞ്ഞ് അവർ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത് ആ വൃദ്ധയുടെ തുച്ഛമായ 500 രൂപ പ്രതിമാസ പെൻഷൻ കൈപ്പറ്റാൻ വേണ്ടിയാണ്! ഛത്തീസ്ഗഢിലെ സുർഗുജ ജില്ലയിൽ നിന്നുള്ള ഈ ഹൃദയഭേദകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറിയിരിക്കുകയാണ്. നമ്മുടെ സാമൂഹിക സുരക്ഷാ സംവിധാനങ്ങളിലെ ദയനീയമായ പോരായ്മകളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.(Chhattisgarh Woman Carries 90 Year Old Mother In Law On Shoulders For Pension)

കുനിയ മേഖലയിലെ ജംഗൽപാറ ഗ്രാമവാസിയായ സുഖ്‌മാനിയ (50) എന്ന സ്ത്രീയാണ് തന്റെ 90 വയസ്സുള്ള അമ്മായിയമ്മയെയും ചുമന്ന് മെയിൻപാറ്റ് ടൗണിലെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലേക്ക് നടന്നത്. വഴിപോക്കനായ ഒരാൾ മൊബൈലിൽ പകർത്തിയ ഇവരുടെ ദുരിതയാത്രയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

 

കഴിഞ്ഞ നാല് മാസമായി വൃദ്ധയ്ക്ക് പെൻഷൻ തുക ലഭിച്ചിരുന്നില്ല. മുൻപ് ‘ബാങ്ക് മിത്ര’ വഴി പെൻഷൻ തുക വീട്ടിൽ എത്തിച്ചു നൽകിയിരുന്നു. എന്നാൽ കെ.വൈ.സി രേഖകൾ അപൂർണ്ണമാണെന്ന് കാട്ടി അധികൃതർ പെൻഷൻ തടഞ്ഞുവെക്കുകയായിരുന്നു. വൃദ്ധയ്ക്ക് ബാങ്കിൽ നേരിട്ടെത്താതെ രേഖകൾ പുതുക്കാൻ കഴിയില്ലെന്ന് വന്നതോടെയാണ് സുഖ്‌മാനിയ അമ്മായിയമ്മയെ തോളിൽ ചുമന്ന് ബാങ്കിലേക്ക് പുറപ്പെട്ടത്.

പെൻഷൻ മുടങ്ങിയ കാര്യം മെയിൻപാറ്റ് ജൻപദ് പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖുശ്ബു ശാസ്ത്രി സ്ഥിരീകരിച്ചു. ജനുവരിയിലാണ് അവസാനമായി ഇവർക്ക് വീട്ടിൽ പെൻഷൻ നൽകിയത്. ബാങ്കിലെത്തി കെ.വൈ.സി നടപടികൾ പൂർത്തിയാക്കിയ ഉടൻ തന്നെ കുടിശ്ശികയായിരുന്ന 2,000 രൂപ ബാങ്ക് അധികൃതർ കൈമാറിയതായും അവർ അറിയിച്ചു. അടുത്ത മാസം മുതൽ പെൻഷൻ തുക വീട്ടുപടിക്കൽ നേരിട്ടെത്തിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. സംഭവം വിവാദമായതോടെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഉപമുഖ്യമന്ത്രി ടി.എസ്. സിംഗ് ദേവ് രംഗത്തെത്തി. വോട്ട് ചോദിക്കാൻ ജനങ്ങളുടെ വീട്ടുപടിക്കൽ എത്തുന്ന രാഷ്ട്രീയക്കാരും ഭരണാധികാരികളും, പാവപ്പെട്ട പ്രായമായവരുടെ പെൻഷൻ അവരുടെ വീടുകളിൽ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൂടി ബാധ്യസ്ഥരാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Story Summary

A heartrending video from Chhattisgarh’s Surguja went viral, showing a woman in her late 50s carrying her 90-year-old mother-in-law on her shoulders to a bank under the scorching heat. They walked kilometres to complete KYC formalities to release a paltry monthly pension of Rs 500, which had been halted for four months.

WhatsApp Channel Banner

Latest updates

അഴിമതിയാരോപണങ്ങൾക്കിടെ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ്...

തിരുവനന്തപുരം: വ്യാപക അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി (Milma Thiruvananthapuram Regional Union). വിവിധ പരാതികളിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചതെന്ന്...

പോലീസ് ജീപ്പിൽ മദ്യക്കുപ്പി കണ്ടെത്തിയ സംഭവം; എസ്‌ഐക്കും സിപിഒയ്ക്കും...

തൊടുപുഴ: ഔദ്യോഗിക പോലീസ് വാഹനത്തിൽ നിന്ന് മദ്യക്കുപ്പിയും മറ്റ് നിരോധിത വസ്തുക്കളും കണ്ടെത്തിയ സംഭവത്തിൽ കരിമണ്ണൂർ പോലീസ് സ്റ്റേഷനിലെ (Karimannoor Police Station) എസ്‌ഐ എൻ.എസ്. റോയിയെയും സിപിഒ ജിജോ ആന്റണിയെയും സസ്‌പെൻഡ്...

പ്രൽഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല; ധർമേന്ദ്ര...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രി പ്രൽഹാദ് ജോഷിക്ക് (Pralhad Joshi) വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല നൽകി. ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലൂടെയാണ് നിയമനം പ്രഖ്യാപിച്ചത്. രാഷ്ട്രപതി ദ്രൗപതി...

‘ഞങ്ങളെ പാറ്റകളെന്ന് വിളിച്ചതിന് നന്ദി’; സമരവിജയത്തിന് പിന്നാലെ ചീഫ്...

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (Abhijit Deepke CJP) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ, സംഘടനയുടെ രൂപീകരണത്തിന് പ്രചോദനമായത് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന്റെ പരാമർശമാണെന്ന് സിജെപി സ്ഥാപകൻ അഭിജിത്...

യുനെസ്കോ ലോക പൈതൃക പട്ടികയിൽ സാരാനാഥ്; ഇന്ത്യയുടെ 45-ാമത്തെ...

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ചരിത്രപ്രസിദ്ധമായ ബുദ്ധമത തീർഥാടന കേന്ദ്രമായ സാരാനാഥിന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനം ലഭിച്ചു (Sarnath UNESCO World Heritage). ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന യുനെസ്കോ ലോക പൈതൃക...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....