HomeKerala'മുഖ്യമന്ത്രിയുമായി ആലോചിച്ച് പോംവഴി കാണും': പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രി...

‘മുഖ്യമന്ത്രിയുമായി ആലോചിച്ച് പോംവഴി കാണും’: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ മന്ത്രി N ഷംസുദ്ദീൻ | Plus One Seat Crisis

മലപ്പുറം: മലബാർ മേഖലയിലെ പ്ലസ് വൺ സീറ്റുകളുടെ വലിയ തോതിലുള്ള കുറവ് പരിഹരിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മലപ്പുറത്തും പാലക്കാടുമാണ് സീറ്റുകളുടെ കുറവ് ഏറ്റവും രൂക്ഷമായിട്ടുള്ളത്. നിലവിൽ സർക്കാരിന്റെ മുന്നിൽ വളരെ കുറച്ചു സമയം മാത്രമാണുള്ളതെന്നും പ്രതിസന്ധി പരിഹരിക്കാൻ ചെറിയൊരു സാവകാശം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.(Plus One Seat Crisis, Minister N Samsudheen Additional Batches)

വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ പോംവഴി കണ്ടെത്തുമെന്നും സീറ്റ് പ്രതിസന്ധിക്ക് ശാശ്വതമായ പരിഹാരം സർക്കാരിന്റെ മുന്നിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഒരു വിദ്യാഭ്യാസ ജില്ലാ പരിധിയിൽ എസ്.എസ്.എൽ.സി വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് അതേ ജില്ലയിൽ തന്നെ പ്ലസ് വൺ സീറ്റുകൾ ലഭ്യമാകണം എന്നതാണ് സർക്കാരിന്റെ നയം. അതിനായി ഡി.ഇ.ഒ അടിസ്ഥാനത്തിൽ സീറ്റുകൾ പുനഃക്രമീകരിക്കാൻ ആവശ്യമായ ശ്രമങ്ങൾ നടത്തും, മന്ത്രി പറഞ്ഞു.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച പദ്ധതിയുടെ നടപടികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ട് കത്തയക്കുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനിടയിൽ കേന്ദ്രം ചില ഫണ്ടുകൾ അയക്കുകയും സംസ്ഥാന സർക്കാർ അത് കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. മുൻ സർക്കാർ ഒപ്പുവെച്ച ഒരു കരാർ ഇപ്പോൾ എങ്ങനെ പിൻവലിക്കാൻ കഴിയുമെന്നതിൽ കൃത്യമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Summary

Education Minister N. Samsudheen stated that the government has decided to include additional batches in the first allotment itself to address the severe shortage of Plus One seats in the Malabar region, particularly in Malappuram and Palakkad. He added that the government aims for a permanent solution by arranging seats on a DEO basis. Regarding the PM SHRI scheme, the minister mentioned that legal options are being verified since the previous government signed the contract but later requested to halt it, while some central funds were already received.

WhatsApp Channel Banner

Latest updates

ഇ.വി.എം ഹാക്കിങ് തടയാമെന്ന് പറഞ്ഞ് തട്ടിപ്പ്: ബി.എം. ജമാലിനെതിരെ...

കാസർകോട്: ഇ.വി.എം (EVM) ഹാക്കിങ് തടയാൻ പ്രത്യേക സാങ്കേതികവിദ്യയുണ്ടെന്ന് വിശ്വസിപ്പിച്ച് കോൺഗ്രസ് നേതാവും വഖഫ് ബോർഡ് മുൻ സി.ഇ.ഒയുമായ ബി.എം. ജമാൽ (BM Jamal evm hacking fraud) പണം തട്ടിയെന്ന വാർത്തകളിൽ...

അസമിൽ പ്രളയം രൂക്ഷം; ഏഴുപേരെ കാണാതായി, 7 ലക്ഷത്തോളം...

ഗുവാഹത്തി: അസമിൽ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും പ്രളയത്തിലും ഏഴുപേരെ കാണാതായി (Assam flood news). സംസ്ഥാനത്തെ ശിവസാഗർ, ചരൈദേവ് ജില്ലകളിലെ 25 ശതമാനത്തോളം പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിൽ പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. സംസ്ഥാനത്തൊട്ടാകെ...

കോഴിക്കോട് ആറുവയസ്സുകാരി പനി ബാധിച്ച് മരിച്ചു | Kozhikode...

കോഴിക്കോട്: പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു (Kozhikode medical college fever death). കോഴിക്കോട് നടുവണ്ണൂര്‍ കാവുന്തറ സ്വദേശികളായ പാലയാട്ട് ഷാജുവിന്റെയും റീനയുടെയും ഇളയ മകൾ ഇതൾ...

ക്യാൻസർ രോഗികൾക്കുള്ള സൗജന്യ യാത്ര നിർത്തലാക്കിയിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന്...

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ക്യാൻസർ രോഗികൾക്കായി നടപ്പിലാക്കി വരുന്ന സൗജന്യ യാത്രാ പദ്ധതി (KSRTC free travel scheme cancer patients) നിർത്തലാക്കിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും ചില മാധ്യമങ്ങളിലും പ്രചരിക്കുന്ന വാർത്തകൾ തീർത്തും...

കോംഗോയിയിൽ വ്യാപിച്ച എബോള വകഭേദത്തിനെതിരെ പുതിയ വാക്‌സിൻ; ഓക്‌സ്‌ഫോർഡിന്റെ...

കോംഗോ/ഓക്‌സ്‌ഫോർഡ്: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും ഉഗാണ്ടയിലും കടുത്ത ആശങ്ക വിതച്ച് പടർന്നുപിടിക്കുന്ന എബോള (Oxford ebola vaccine trial) വൈറസിന്റെ 'ബുണ്ടിബുഗ്യോ' (Bundibugyo) എന്ന അപൂർവ്വ വകഭേദത്തിനെതിരെ പുതിയ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....