കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ വൻ കോളിളക്കം സൃഷ്ടിച്ച വടകരയിലെ ‘കാഫിർ’ സ്ക്രീൻഷോട്ട് വിവാദത്തിൽ പുനരന്വേഷണത്തിന് എസ് ഐ ടി രൂപീകരിക്കാൻ സർക്കാർ. കേസ് അന്വേഷിക്കുന്നതിനായി പുതിയ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. മുൻ എംഎൽഎ പാറക്കൽ അബ്ദുള്ള നൽകിയ ഔദ്യോഗിക നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പിന്റെ ഈ നടപടി.(Kafir Screenshot Case SIT Re Investigation Government Order Kerala)
കേസിൽ യഥാർത്ഥ പ്രതികളിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെന്ന് കാണിച്ച് മുൻപ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. വിവാദമായ സ്ക്രീൻഷോട്ട് സന്ദേശം യഥാർത്ഥത്തിൽ ആരാണ് നിർമ്മിച്ചത് എന്ന് കണ്ടെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല. ഇതിന് പുറമെ ഫോറൻസിക് റിപ്പോർട്ടും ഇതുവരെ പുറത്തുവന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് സമഗ്രമായ പുനരന്വേഷണത്തിന് സർക്കാർ തയ്യാറായിരിക്കുന്നത്.
യഥാർത്ഥ സന്ദേശം നിർമ്മിച്ചവരെ കണ്ടെത്താനായില്ലെങ്കിലും, ഇത് സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിപ്പിച്ചത് ഇടത് സൈബർ പ്രൊഫൈലുകളാണെന്ന് മുൻപ് പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
Story Summary
The Kerala government to form a Special Investigation Team (SIT) for a re-probe into the controversial Vadakara ‘Kafir’ screenshot case, following a petition by former MLA Parakkal Abdulla. The text, targeted against LDF candidate K.K. Shailaja during the 2024 Lok Sabha elections, was widely circulated by left cyber handles, including ‘Porali Shaji’ and ‘Ambadi Mukk Sakhakkal’, though the original creator remains untraced.

