തിരുവനന്തപുരം: നവകേരള സദസ്സിനിടെ യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ അടക്കമുള്ള പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്താൻ പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. പ്രതികളായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും എസ്ഐടി ഉടൻ ശുപാർശ നൽകും.(Gunmen Assault Case, Attempt To Murder Charges Likely Against Former CM’s Gunman)
കേസിന്റെ അന്തിമ അന്വേഷണ റിപ്പോർട്ട് നാളെ ഡിജിപിക്ക് സമർപ്പിക്കും. എ.ഡി. തോമസ് അടക്കമുള്ള പ്രവർത്തകരെ, മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിൽ നിന്നും ഇറങ്ങിവന്ന ഗൺമാൻ ലാത്തികൊണ്ട് അടിക്കുകയായിരുന്നു എന്ന് എസ്ഐടിക്ക് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുക്കാൻ സാധ്യതയേറുന്നത്.
മർദ്ദനമേറ്റവരുടെയും സംഭവസ്ഥലത്തുണ്ടായിരുന്ന വീഡിയോ ഗ്രാഫറുടെയും മൊഴികൾ എസ്ഐടി വിശദമായി രേഖപ്പെടുത്തുകയും ദൃശ്യങ്ങൾ ശാസ്ത്രീയമായി പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. കേസ് ആദ്യം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന ആക്ഷേപം നേരിടുന്ന ഉദ്യോഗസ്ഥനെതിരെയുള്ള ആരോപണങ്ങളും പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അന്വേഷണം മുറുകുകയും അറസ്റ്റ് സാധ്യത പ്രവചിക്കപ്പെടുകയും ചെയ്തതോടെ പ്രതികൾ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.
Story Summary
The Special Investigation Team (SIT) is likely to invoke attempt to murder charges against Anil Kalliyoor, the gunman of former Kerala Chief Minister Pinarayi Vijayan, and four other police officers for allegedly assaulting Youth Congress and KSU activists in Alappuzha. The SIT will submit its final report to the DGP tomorrow.

