HomePravasiഷാർജയിൽ മലയാളി യുവതിയും അഞ്ചുവയസ്സുകാരി മകളും ഫ്ലാറ്റിൽ മരിച്ച നിലയിൽ |...

ഷാർജയിൽ മലയാളി യുവതിയും അഞ്ചുവയസ്സുകാരി മകളും ഫ്ലാറ്റിൽ മരിച്ച നിലയിൽ | Sharjah Malayali woman death

ദുബൈ: യുഎഇയിലെ ഷാർജയിൽ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി (Sharjah Malayali woman death). കണ്ണൂർ അഴീക്കോട് പുതിയകാവ് ‘ആർഷ അഷിത’ ഭവനത്തിൽ ആർഷ (35), മകൾ റൂഹി (5) എന്നിവരാണ് മരണപ്പെട്ടത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം ഷാർജ അൽ നഹ്ദയിലെ സഹാറ മാളിന് സമീപമുള്ള ഫ്ലാറ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. സ്വന്തമായി ഓൺലൈൻ ബിസിനസ് നടത്തിവരികയായിരുന്നു ആർഷ.

മരണത്തിലേക്ക് നയിച്ച കൃത്യമായ കാരണം എന്താണെന്ന് നിലവിൽ വ്യക്തമായിട്ടില്ല. നിഹാലിന്റെ പിതാവും സഹോദരനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ യുഎഇയിൽ തന്നെയാണ് താമസിക്കുന്നത്. ആർഷയുടെ സഹോദരി അഷിതയും ഇവരുടെ തൊട്ടടുത്ത ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.

സംഭവത്തെ തുടർന്ന് ഷാർജ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. മാതാവിന്റെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നിലവിൽ പോലീസ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

Story Summary: A 35-year-old Malayali woman named Arsha and her 5-year-old daughter Ruhi, natives of Azhikode in Kannur, were found dead inside their apartment near Sahara Mall in Al Nahda, Sharjah. Sharjah police have initiated an investigation to find the cause of death.

WhatsApp Channel Banner

Latest updates

‘വിദ്യാർഥികളുടെ ശബ്ദം വിജയിച്ചു’; ധർമേന്ദ്ര പ്രധാൻ്റെ രാജി ചരിത്രനിമിഷമെന്ന്...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് രാജ്യചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ വിദ്യാർഥികൾ നടത്തിയ സമരം വിജയിച്ചതിന്റെ തെളിവാണ്...

“ഇനിയും എത്ര ജീവനുകൾ നഷ്ടപ്പെടണം?”; നാവികർക്ക് നേരെയുള്ള ആക്രമണങ്ങളിൽ...

ന്യൂഡൽഹി: ഇന്ത്യൻ നാവികർ ആക്രമിക്കപ്പെട്ട സംഭവങ്ങളിൽ കേന്ദ്ര സർക്കാർ ശക്തമായ പ്രതികരണം നടത്താത്തതിനെതിരെ രൂക്ഷ വിമർശനവുമായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (Forward Seamen Union Of India Protest). ഇനിയും...

ഡിജിപി എം ആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി;...

തിരുവനന്തപുരം: സസ്പെൻഷന് പിന്നാലെ എഡിജിപി എം.ആർ. അജിത് കുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയിലെ പൊലീസ് പദ്ധതിയായിരുന്ന ‘പുണ്യം പൂങ്കാവനം’ സംബന്ധിച്ച് അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളി. പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്ന...

NEET ചോദ്യപേപ്പർ ചോർച്ച മുതൽ ധർമേന്ദ്ര പ്രധാൻ്റെ രാജി...

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് ആരംഭിച്ച വിദ്യാർത്ഥി പ്രതിഷേധം ഒടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജിയിലേക്ക് എത്തി. കോക്രോച്ച് ജനതാ പാർട്ടി (സിജെപി)യുടെ നേതൃത്വത്തിലുള്ള സമരം, സോനം...

‘ഇത് വിദ്യാർഥികളുടെ വിജയം;’ 35 ദിവസം നീണ്ട ജന്തർ...

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷാ ക്രമക്കേടുകൾക്കെതിരെ 35 ദിവസം നീണ്ട വിദ്യാർഥി പ്രതിഷേധത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവച്ചതോടെ ജന്തർ മന്തറിൽ ആഘോഷം (CJP Protest victory). സിജെപി നേതാവ് അഭിജീത്...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....