HomeNational'വളഞ്ഞ തെങ്ങ് അയൽവക്കത്തേക്ക്'; തമിഴ്‌നാട്ടിൽ സഖ്യം വിട്ട വി.സി.കെയ്‌ക്കെതിരെ ഡി.എം.കെ; ആഞ്ഞടിച്ച്...

‘വളഞ്ഞ തെങ്ങ് അയൽവക്കത്തേക്ക്’; തമിഴ്‌നാട്ടിൽ സഖ്യം വിട്ട വി.സി.കെയ്‌ക്കെതിരെ ഡി.എം.കെ; ആഞ്ഞടിച്ച് ടി.വി.കെ | DMK VCK Political Feud

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവിക്ക് പിന്നാലെ, ഡി.എം.കെ സഖ്യം വിട്ട് മുഖ്യമന്ത്രി വിജയിന്റെ തമിഴക വെട്രി കഴകത്തെ പിന്തുണച്ച വിടുതലൈ ചിരുതൈഗൽ കക്ഷിക്കെതിരെ കടുത്ത ഭാഷാ യുദ്ധവുമായി ഡി.എം.കെ. ഡി.എം.കെ എം.പി എ (DMK VCK Political Feud). രാജയുടെ കവിതാരൂപത്തിലുള്ള സോഷ്യൽ മീഡിയ പോസ്റ്റാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്. ഡി.എം.കെ സഖ്യത്തിന്റെ ബലത്തിൽ രണ്ട് സീറ്റുകൾ ജയിച്ച ശേഷം പാർട്ടി കൂറുമാറിയതിനെ തമിഴ് സാഹിത്യത്തിലെ ‘മുട്ടാത്തേങ്ക്’ (വളഞ്ഞു വളർന്ന് അയൽവളപ്പിലേക്ക് കായ്ക്കുന്ന തെങ്ങ്) എന്ന ഉപമയിലൂടെയാണ് രാജ പരിഹസിച്ചത്. “സ്വന്തം തോട്ടത്തിലെ തെങ്ങ് വളഞ്ഞ് അയൽവീട്ടിലേക്ക് ഇളനീർ നൽകിയാൽ സാഹിത്യത്തിൽ അതിനെ മുട്ടാത്തേങ്ക് എന്ന് വിളിക്കും, രാഷ്ട്രീയത്തിൽ ഇതിനെ എന്താണ് വിളിക്കേണ്ടത്?” എന്നായിരുന്നു രാജയുടെ പോസ്റ്റ്.

എന്നാൽ, ഇതിനെതിരെ കടുത്ത ഭാഷയിലാണ് വി.സി.കെയും ഭരണകക്ഷിയായ ടി.വി.കെയും പ്രതികരിച്ചത്. അധികാര പങ്കാളിത്തം എന്ന ജനാധിപത്യ തത്വത്തെ കൊച്ചാക്കി കാണിക്കുന്ന ഡി.എം.കെയുടെ നിലപാട് രാഷ്ട്രീയ അസഹിഷ്ണുതയുടെ ഉച്ചകോടിയാണെന്ന് ടി.വി.കെ ഐടി വിങ് എക്സിൽ കുറിച്ചു. തങ്ങളുടെ കുടുംബ രാഷ്ട്രീയ കുത്തക തകരുമെന്ന ഭയമാണ് ഡി.എം.കെയ്ക്കെന്നും അവർ പരിഹസിച്ചു. എളിയവരുടെ കൈകളിലേക്ക് അധികാരം എത്തുമ്പോൾ ഡി.എം.കെ എന്തിനാണ് ഇത്രയധികം പ്രകോപിതരാകുന്നതെന്ന് വി.സി.കെ നേതാവ് എസ്.എസ് ബാലാജിയും ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിന്റെ ടി.വി.കെ 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെയാണ് തമിഴ്‌നാട്ടിൽ 59 വർഷം നീണ്ടുനിന്ന ഡി.എം.കെ – എ.ഐ.എ.ഡി.എം.കെ ദ്വന്ദ്വഭരണം അവസാനിച്ചത്. കേവലഭൂരിപക്ഷത്തിന് 10 സീറ്റുകൾ തികയാതെ വന്ന വിജയിന്റെ സർക്കാരിന് കോൺഗ്രസും വി.സി.കെയും ഉൾപ്പെടെയുള്ള കക്ഷികൾ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

Summary: A fierce political war of words has erupted in Tamil Nadu between the DMK and its former ally VCK, following the latter’s decision to support Chief Minister Joseph Vijay’s Tamilaga Vettri Kazhagam (TVK). DMK MP A Raja triggered the controversy with a satirical poem on X, using the classic Tamil literary metaphor of a “crooked coconut tree” that grows in one’s garden but bends over to offer fruit to the neighbor.

WhatsApp Channel Banner

Latest updates

എം.സി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അറ്റകുറ്റപ്പണി: ജൂലൈ...

കൊച്ചി: എം.സി റോഡിലെ കാലടി ശ്രീശങ്കര പാലത്തിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ ജൂലൈ 23, 24, 25 തീയതികളിൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി (MC road traffic restriction). രാത്രി 10...

ഒരു പൂവിനായി കൊട്ടാരങ്ങളും കപ്പലുകളും വിറ്റ മനുഷ്യർ; ചരിത്രത്തിലെ...

ഒരു പൂവിന് ഒരു വീടിന്റെ വില നൽകുമോ? ഇന്ന് അത് അസാധ്യമായി തോന്നിയാലും, 1630-കളിൽ നെതർലൻഡിൽ ആളുകൾ ടുലിപ്പ് പൂവിന്റെ ബൾബുകൾ വാങ്ങാൻ വീടും ഭൂമിയും വിലപിടിപ്പുള്ള സ്വത്തുക്കളും വരെ വിറ്റിരുന്നു. ചരിത്രത്തിലെ...

മഹാരാഷ്ട്രയിൽ മാൻഹോൾ ശുചീകരണത്തിന് 100 ‘ബാൻഡിക്കൂട്ട്’ റോബോട്ടുകൾ; കരാർ...

ഇന്ത്യൻ നിർമ്മിത റോബോട്ടുകൾ (HLL lifecare limited) ഉപയോഗിച്ച് രാജ്യത്തെ ഏറ്റവും വലിയ റോബോട്ടിക് സീവേജ് ശുചീകരണ പദ്ധതികളിലൊന്നിന് തുടക്കമിടാനൊരുങ്ങി കേന്ദ്ര കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്.എൽ.എൽ...

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവാണിയൂർ സ്വദേശി കാപ്പ...

കൊച്ചി: വധശ്രമവും കവർച്ചയും ഉൾപ്പെടെ നിരവധിയായ ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കേരള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (Kochi kaapa arrest) പ്രകാരം വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. തിരുവാണിയൂർ വെങ്കിട കരയിൽ...

കൊല്ലത്ത് അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം;...

കൊല്ലം: കൊല്ലം പുന്തലത്താഴത്ത് അമ്മയെയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടിൽ നിന്നും കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു (Kollam missing case). പുന്തലത്താഴം സ്വദേശിനി രമ്യ സോമൻ, മകൻ വൈഷ്ണവ് (12), മകൾ രുദ്ര...

DON'T MISS

ദക്ഷിണ കൊറിയയിലെ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ ഉറുമ്പുകളെ വിഭവങ്ങളിൽ...

ദക്ഷിണ കൊറിയയിലെ സിയോളിലുള്ള പ്രശസ്തമായ മിഷ്ലീൻ സ്റ്റാർ റെസ്റ്റോറന്റിൽ വിഭവങ്ങളിൽ ഉറുമ്പുകളെ ഉപയോഗിച്ച സംഭവത്തിൽ ഉടമയ്ക്ക് ഒരു വർഷം തടവും 20 ദക്ഷിണ കൊറിയൻ വോൺ പിഴയും ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ. രാജ്യത്തെ കർശനമായ...

ചൂടിനെ ചെറുക്കാൻ പുരുഷന്മാർക്ക് ഷോർട്സ് ധരിച്ച് ഓഫീസിലെത്താം; ടോക്കിയോ...

കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് പുരുഷ ജീവനക്കാർക്ക് ജോലിസ്ഥലത്ത് ഷോർട്ട്സ് ധരിക്കാൻ അനുമതി നൽകിയ നടപടിയിൽ വ്യാപക ചർച്ച. ഊർജ്ജ ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി ടോക്കിയോ ഗവർണർ യൂരികോകോയികെയുടെ നേതൃത്വത്തിലുള്ള 'ടോക്കിയോ കൂൾ ബിസ്'...

മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം...

ബെയ്ജിങ്: മദ്യപിച്ച് വാഹനമോടിച്ച കേസിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം മരണം വരെ വ്യാജമായി സൃഷ്ടിച്ച ചൈനക്കാരന്റെ തന്ത്രം ഒടുവിൽ പൊലീസിന് മുന്നിൽ പൊളിഞ്ഞു. ഹെനാൻ പ്രവിശ്യയിലെ അന്യാങ് നഗരത്തിലാണ് സിനിമയെ വെല്ലുന്ന രീതിയിലുള്ള...

PREMIUM

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...