Description
Digital Voice of Kerala
Friday, May 22, 2026

Digital Voice of Kerala
HomeKeralaമന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷന് നിയന്ത്രണം: 4 വർഷത്തെ സർവീസ്...

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളുടെ പെൻഷന് നിയന്ത്രണം: 4 വർഷത്തെ സർവീസ് നിർബന്ധമാക്കി | Kerala ministers personal staff pension rule

🎙️ Latest Podcast

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫ് പെൻഷൻ സംവിധാനത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി സർക്കാർ. ഇനി മുതൽ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾക്ക് പെൻഷൻ ലഭിക്കണമെങ്കിൽ ചുരുങ്ങിയത് നാല് വർഷത്തെ സർവീസ് നിർബന്ധമാക്കി മുഖ്യമന്ത്രി വി.ഡി സതീശൻ ഉത്തരവിട്ടു. (Kerala ministers personal staff pension rule, 4 Years Service Mandatory )

നിലവിലെ വ്യവസ്ഥയനുസരിച്ച് രണ്ട് വർഷം സർവീസുള്ളവർക്ക് പെൻഷന് അർഹതയുണ്ടായിരുന്നു. എന്ന് മാത്രമല്ല, രണ്ട് വർഷത്തിൽ കൂടുതൽ സർവീസുണ്ടെങ്കിൽ അത് മൂന്ന് വർഷമായി കണക്കാക്കിയും പെൻഷൻ നൽകിയിരുന്നു. എന്നാൽ ഒരു മന്ത്രിസഭയുടെ ഭൂരിഭാഗം കാലയളവിലും സർവീസ് നടത്തുന്നവർക്ക് മാത്രം പെൻഷൻ ആനുകൂല്യം നൽകിയാൽ മതിയെന്നാണ് പുതിയ തീരുമാനം.

ഈ നിബന്ധന വരുന്നതോടെ മുന്നണി ധാരണപ്രകാരം ടേം വ്യവസ്ഥയിൽ അധികാരത്തിലെത്തുന്ന മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് തിരിച്ചടിയാകും. യു.ഡി.എഫിലെ ആഭ്യന്തര ധാരണ പ്രകാരം അനൂപ് ജേക്കബും മാണി സി. കാപ്പനും രണ്ടര വർഷം വീതമുള്ള ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുന്നത്.

Story Summary

The VD Satheesan government in Kerala has made 4 years of service mandatory for ministers’ personal staff to receive pensions, modifying the previous 2-year rule. This decision ends the practice of rotating staff mid-term to double pension beneficiaries, directly impacting staff members of ministers appointed under term-sharing agreements.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.