HomeNationalപകൽ ഇവിടം ശാന്തമാണ്, രാത്രി കാലങ്ങളിൽ ഈ തീരത്തെക്കുറിച്ചറിയുന്ന ആരും ഇവിടെ...

പകൽ ഇവിടം ശാന്തമാണ്, രാത്രി കാലങ്ങളിൽ ഈ തീരത്തെക്കുറിച്ചറിയുന്ന ആരും ഇവിടെ വരാറില്ല; ‘പേടിപ്പിക്കുന്ന സ്വപ്നം’ ദുമാസ് തീരം ! | Dumas Beach

നാം പലപ്പോഴും സമാധാനം കണ്ടെത്തുന്നത് യാത്രകളിലൂടെയാണ്. ഭൂരിഭാഗം ആളുകളും അതിനായി തിരഞ്ഞെടുക്കുന്നത് പലപ്പോഴും ബീച്ചുകളാണ്. കടലിലെ തിരാമാലകളുടെ താളവും, തീരത്തേക്ക് അടിച്ച വീശുന്ന കാറ്റും, കത്തുന്ന സൂര്യന്റെ സൗന്ദര്യവുമാണ് ബീച്ചുകൾ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാൽ മനുഷ്യമനസ്സുകളെ മുൾമുനയിൽ നിർത്തുന്ന തീരത്തെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? പ്രദേശവാസികൾ പോലും രാത്രി വന്നു പോകാൻ ഭയക്കുന്നൊരിടം, ആത്മാക്കൾ അന്തിയുറങ്ങുന്ന, രാത്രിയിൽ മനുഷ്യന്റെ ഹൃദയമിടിപ്പ് കൂട്ടുന്ന ഒരിടം, ദുമാസ് ബീച്ച് (Dumas Beach).

ഗുജറാത്തിലെ സൂറത്തിലാണ് ദുമാസ് ബീച്ച് സ്ഥിതിചെയ്യുന്നത്. അഹമ്മദാബാദിൽ നിന്നും 286 കിലോമീറ്റർ അകലെയാണ് ഈ കുപ്രസിദ്ധ ബീച്ച് സ്ഥിതി ചെയ്യുന്നത്. പകൽ ഇവിടം ആർക്കും ഒരുതരത്തിലും സംശയങ്ങളോ ആശങ്കകളോ ഭയമോ ജനിപ്പിക്കുന്നത് ഇടമല്ല. എന്നാൽ, രാത്രി കാലങ്ങളിൽ അങ്ങനെ അല്ല. പകൽ ഇവിടെവന്നു സന്ദർശനം നടത്തിപോകുന്ന പലർക്കും ഇവിടത്തെ കഥകൾ വെറും കേട്ടുകഥകളായി മാത്രം തോന്നുമെങ്കിലും ഇവിടത്തെ പ്രദേശവാദികൾക്ക് ദുമാസ് തീരം ഒരു പേടിപ്പിക്കുന്ന സ്വപ്നമാണ്. പകലിൽ കാണുന്ന തീരത്തിന്റെ മനോഹരകാഴ്ചകൾ, രാത്രി അതിന്റെ വിപരീതമായി മാറുന്നു. തീരത്തു അടിച്ചു കേറുന്ന നിശബ്ദ തിരമാലകൾ രാത്രിയാകുമ്പോൾ മരണത്തിന്റെ ദൂതനായി മാറുന്നു. തീരത്തെ പുൽകുന്ന കാറ്റിന്റെ ശക്തി പകൽ ഉള്ളതിന്റെ പതിന്മടങ്ങുമായി തിരുന്നു.

ദുമാസ് തീരത്തെ മറ്റു കടൽ തീരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ഇവിടത്തെ മണ്ണിന്റെ ഘടനയാണ്‌. കറുത്ത ഇരുണ്ട മണലാണ് ഈ തീരത്തിന്റേത്. കടൽ തീരത്തിന്റെ മണൽ കറുത്ത നിറം ആയിത്തീരുവാനുള്ള കാരണം ആരെയും ഒന്നും ഞെട്ടിപ്പിക്കുന്നതാണ്. ദുമാസ് തീരം വർഷങ്ങൾക് മുൻപ് ഹിന്ദു ശ്മശാനാമായിരുന്നു. തുടർച്ചയായി നടന്നുകൊണ്ടിരുന്ന ശവസംസ്കാരങ്ങൾ ഇവിടത്തെ മണ്ണിന്റെ ഘടനെയെത്തന്നെ ബാധിച്ചു.

ഇവിടുത്തെ മണലിന് മാത്രമല്ല, പ്രദേശത്തിന് മൊത്തമായി മാറ്റം വന്നതായി പ്രദേശവാസികൾ അവകാശപ്പെടുന്നു. രാത്രികാലങ്ങളിലെ ഭയപ്പെടുത്തുന്ന കാഴ്ചകൾ ഇതിനു തെളിവായി ഇവിടുള്ളവളർ നിരത്തുന്നു. സന്ധ്യമയങ്ങിയാൽ തീരവും തിരമാലകളും തനിച്ചാകും. കരയും കടലും ഒരുപോലെ ഇരുട്ടിൽ ആവരണം ചെയ്യപ്പെടുമ്പോൾ തീരത്തു കൂടെ അലഞ്ഞുതിരിയുന്നു പ്രേതആത്മാക്കൾ. ആരെയും പേടിപ്പെടുത്തുന്ന നിലവിളികൾ. അമാനുഷികമേ അതോ മാനുഷികമാണോ ഇതെന്ന് ഇന്നും പ്രദേശവാദികൾക്ക് പറഞ്ഞു തരാൻ കഴിഞ്ഞിട്ടില്ല.

ഈ തീരത്തെ കുറിച്ചറിയുന്ന ആരും തന്നെ രാത്രികാലങ്ങളിൽ ഇവിടെ അധികം കറങ്ങി നടക്കാറില്ല. രാത്രികാലങ്ങളിൽ തീരത്ത് അരങ്ങേറിയ പലസംഭവങ്ങളും ഒരുപാടു ജീവനുകൾക്കു അപകടം വരുത്തിയുട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രദേശവാസികൾ വിനോദസഞ്ചാരികളെ സന്ധ്യയോടുകൂടെ തന്നെ മടങ്ങാൻ നിർബന്ധിക്കുന്നത് ഇവിടുത്തെ ഒരു പതിവ് രീതിയുമാണ്. ദുമാസ് ബീച്ചിനെ അവരണം ചെയുന്ന പ്രേത കഥകൾ ഏറെയാണ് എങ്കിൽ പോലും ഇങ്ങോട്ടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും ഒട്ടും കുറവില്ല. ദിനംപ്രതി ഒട്ടനവധി സഞ്ചാരികളാണ് ബീച്ചിന്റെ പകൽ കാഴ്ചകൾ കാണാനായി എത്തിച്ചേരുന്നത്. രാത്രികാലങ്ങളിൽ അരങ്ങേറുന്ന അമാനുഷിക പ്രവർത്തികൾ ഒന്നും തന്നെ ഇവിടെ എത്തി ചേരുന്ന വിനോദസഞ്ചരികളെ ബാധികുകുന്നില്ല എന്നതാണ് വാസ്തവം. ഇവിടെ നടക്കുന്ന കാര്യങ്ങൾ അവർക്ക് വെറും പേടിപ്പെടുത്തുന്ന മുത്തശ്ശിക്കഥകൾ മാത്രമാണ്.

രാത്രി കാലങ്ങളിൽ മാത്രം, തൻ്റെ മറഞ്ഞിരിക്കുന്ന ഭയാനകമായ മുഖം കാട്ടുന്ന തീരം പകൽ സമാധാത്തിന്റെയും സന്തോഷാന്തിന്റെയും തീരാമായി തിരുന്നു. ആർക്കും തന്നെ ഉത്തരം കണ്ടെത്തുവാൻ സാധികാത്ത നിഗൂഢതകൾ ഉള്ളിൽ ഒളിപ്പിക്കുന്ന ഒരു ചെറു തീരവും തിരമാലകളും. ഒരുപക്ഷെ നിങ്ങൾ രാത്രികാലങ്ങളിലാണ് ബീച്ചിൽ എത്തുന്നത് എങ്കിൽ ശ്രദ്ധിക്കണം, അടുത്തുള്ള നിൽക്കുന്ന വ്യക്തി പെട്ടെന്ന് അപ്രത്യക്ഷമാകാം. നിർത്താതെയുള്ള നിലവിളികൾ അലർച്ചകൾ, കരച്ചിലുകൾ കരിമണൽ നിറഞ്ഞ തീരം നിങ്ങളെ പേടിപ്പെടുത്തുവാൻ അങ്ങനെ പല ചെയ്തികളും കാട്ടം. ബീച്ചിൽ രാത്രികാലങ്ങളിൽ അരങ്ങേറുന്ന നിഗൂഢ സംഭവങ്ങൾ പൈശാചികമെന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ, വെറും കെട്ടുകഥകൾ മാത്രമാണ് തീരത്തെ വലയം ചെയുന്നത് മറ്റൊരു കൂട്ടരും. ബീച്ചിലെ പ്രേത കഥകൾ നൂറ്റാണ്ടുകളായി വാദപ്രതിവാദങ്ങൾക്ക് വിഷമായി തുടരുന്നു. ഈ കഥകൾക്കും പുറമെ ഈ തീരം ഒരുപാടു നല്ല നിമിഷങ്ങൾ സമ്മാനിക്കുന്നു, അറബികടലിലേക്ക് അലിഞ്ഞു ചേരുന്ന ഈ തീരം ഒരു അത്ഭുതമാണ്. കടൽത്തീരത്തെക്കുറിച്ചുള്ള ഭയാനകമായ കഥകൾ വെറും മിഥ്യയാണോ അതോ സത്യമാണോ എന്നറിയാൻ ദുമാസ് ബീച്ച് നിങ്ങൾ സന്ദർശിച്ച് തന്നെ അറിയണം.

Summary: Dumas Beach is a popular coastal destination near Surat, Gujarat, renowned for its unique mineral-rich black sand and dramatic tidal shifts. While it operates as a bustling, family-friendly picnic spot famous for street food and camel rides during the day, it is equally known for its eerie folklore as one of India’s most haunted locations after dark. Visitors are encouraged to enjoy its scenic sunsets but are advised to avoid the deep mudflats and leave before nightfall.

WhatsApp Channel Banner

Latest updates

‘നീറ്റ് വിഷയത്തിൽ രാഷ്ട്രീയം വേണ്ട, നിബന്ധനകളില്ലാതെ ചർച്ചയ്ക്ക് തയ്യാറാകൂ’:...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ യാതൊരുവിധ നിബന്ധനകളും മുന്നോട്ടുവെക്കാതെ ചർച്ചയിൽ പങ്കാളികളാകാൻ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. രാജ്യത്തെ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന അതീവ ഗൗരവമുള്ള...

‘മുറിവേൽപ്പിച്ച ശേഷം മുറിവുകെട്ടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്’: ശക്തമായ പ്രതികരണവുമായി...

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്ന കോക്റോച്ച് ജനതാ പാർട്ടി. വിദ്യാർത്ഥി സമരം 34-ാം ദിവസത്തിലേക്ക്...

യു.എസും സൗദി അറേബ്യയും നിർണായക സിവിൽ ആണവ കരാറിൽ...

വാഷിങ്ടൺ: അമേരിക്കയും സൗദി അറേബ്യയും തമ്മിൽ നിർണായകമായ സിവിലിയൻ ആണവ കരാറിൽ (123 Agreement) ഒപ്പുവെച്ചതായി യു.എസ് ഊർജ്ജ വകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചു (US Saudi Nuclear Power Deal). അമേരിക്കൻ സാങ്കേതികവിദ്യ...

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

സ്കൂളിലേക്ക് പോകാൻ നിന്ന 8 വയസ്സുകാരനെ കാട്ടുപോത്ത് കുത്തിയെറിഞ്ഞു:...

ഇടുക്കി: മറയൂരിന് സമീപം പള്ളനാട്ടിൽ സ്കൂളിലേക്ക് പോകാൻ വാഹനം കാത്തുനിന്ന എട്ടുവയസ്സുകാരന് കാട്ടുപോത്തിന്റെ ആക്രമണത്തിൽ സാരമായി പരിക്കേറ്റു. പള്ളനാട് സ്വദേശിയായ കാർത്തികിന് നേർക്കാണ് വ്യാഴാഴ്ച രാവിലെ അപ്രതീക്ഷിതമായി ആക്രമണമുണ്ടായത്.(Bison Attacks 8 Year...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....