Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala
HomeNational'കോക്രോച്ച് ഈസ് ബാക്ക്': ഇന്ത്യയിലെ 'കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട്...

‘കോക്രോച്ച് ഈസ് ബാക്ക്’: ഇന്ത്യയിലെ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ എക്സ് അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ പുതിയ ഹാൻഡിലുമായി CJP | Cockroach Janata Party

🎙️ Latest Podcast

ന്യൂഡൽഹി: രാജ്യത്തെ ‘ജെൻ സി’ യുവാക്കൾക്കിടയിൽ വൻ ജനപ്രീതിയാർജ്ജിച്ച് മുന്നേറുന്ന പാരഡി രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഇന്ത്യയിൽ ഭരണകൂടം മരവിപ്പിച്ചതിന് പിന്നാലെ പുതിയ ഹാൻഡിലുമായി സി ജെ പി വീണ്ടും രംഗത്ത്. വ്യാഴാഴ്ചയാണ് അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയത്.(Cockroach Janata Party X Account Withheld In India As Parody Group Sparks Viral Gen Z Protest)

 

തങ്ങളുടെ ഔദ്യോഗിക അക്കൗണ്ട് ഇന്ത്യയിൽ റദ്ദാക്കിയ വിവരം സ്ഥാപകൻ അഭിജീത് ദീപ്കെ തന്നെയാണ് സ്ക്രീൻഷോട്ട് സഹിതം പുറത്തുവിട്ടത്. പ്രതീക്ഷിച്ചത് പോലെ തന്നെ കോക്രോച്ച് ജനതാ പാർട്ടിയുടെ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചിരിക്കുന്നു, എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. നിരവധി ഫോളോവേഴ്‌സിനെ സ്വന്തമാക്കിയതിലുള്ള ഭയം കാരണമാണ് പെട്ടെന്ന് നിരോധിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

എക്സ് അക്കൗണ്ട് പൂട്ടി കെട്ടിയതിന് തൊട്ടുപിന്നാലെ പുതിയ അക്കൗണ്ടുമായി ഇവർ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിട്ടുണ്ട്. ഇതിന് പിന്നാലെ ‘ഇന്ത്യൻ നാഷണൽ കോക്രോച്ചസ്’ എന്ന പേരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ മറ്റൊരു പാരഡി അക്കൗണ്ട് കൂടി ആരംഭിച്ച് ഈ ക്യാമ്പെയ്ന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഒരു കോടതി വ്യവഹാരത്തിനിടെ രാജ്യത്തെ തൊഴിലില്ലാത്ത യുവാക്കളെയും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളെയും ‘പാറ്റകളോടും’ ‘പരാദങ്ങളോടും’ (Parasites) ഉപമിച്ചതായി വന്ന റിപ്പോർട്ടുകളിൽ പ്രതിഷേധിച്ചാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ ഈ പാരഡി മൂവ്മെന്റ് രൂപംകൊണ്ടത്.

Story Summary

The official X account of the viral parody political group ‘Cockroach Janata Party’ (CJP) has been withheld in India after gaining over 200K followers in just four days. Founded by Abhijeet Dipke in protest against Chief Justice Surya Kant’s remarks comparing unemployed youth to cockroaches, the Gen Z-led digital movement has already launched a backup handle, demanding electoral and judicial reforms.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.