Description
Digital Voice of Kerala
Thursday, May 21, 2026

Digital Voice of Kerala
HomeKerala'ഞങ്ങൾ യഥാർത്ഥ പ്രതിപക്ഷമാകും': V മുരളീധരൻ | V Muraleedharan

‘ഞങ്ങൾ യഥാർത്ഥ പ്രതിപക്ഷമാകും’: V മുരളീധരൻ | V Muraleedharan

🎙️ Latest Podcast

തിരുവനന്തപുരം: നിയമസഭയിൽ ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് സഭാ നടപടികൾ ആരംഭിക്കുമ്പോൾ വ്യക്തമാകുമെന്ന് വി. മുരളീധരൻ. തങ്ങൾ യഥാർഥ പ്രതിപക്ഷമായി സഭയിലുണ്ടാകുമെന്നും ബാക്കിയുള്ളവർ കപട പ്രതിപക്ഷമാണെന്നും വരും ദിവസങ്ങളിൽ ബോധ്യപ്പെടുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.(V Muraleedharan Claims BJP Will Be True Opposition In Kerala Legislative Assembly)

ഇത്രയും നാൾ ഇവർ രണ്ടുപേരും പരസ്പരം സഹകരിക്കുകയായിരുന്നു. ഇനി ഏതായാലും അത് നടക്കില്ല. ഭാരതീയ ജനതാ പാർട്ടി നാടിന്റെ താത്പര്യം ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കും. കേരളത്തിന്റെ വികസനത്തിന് വേണ്ടിയാകും തങ്ങളുടെ ഇടപെടലുകളെന്നും വി. മുരളീധരൻ വ്യക്തമാക്കി.

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മണ്ഡലങ്ങളിലാണ് എൻഡിഎ വിജയം വരിച്ചത്. കഴക്കൂട്ടത്തിന് പുറമെ ചാത്തന്നൂരിൽ ബി.ബി. ഗോപകുമാറും നേമത്ത് രാജീവ് ചന്ദ്രശേഖറുമാണ് എൻഡിഎ സ്ഥാനാർത്ഥികളായി വിജയിച്ച് സഭയിലെത്തിയത്.

Story Summary

Ahead of his swearing-in ceremony as Kazhakkoottam MLA, BJP leader V. Muraleedharan criticized the LDF and UDF for practicing adjustment politics in the assembly and claimed that the BJP would act as the true opposition. With three elected members, the BJP is gearing up for a strong presence in the 16th Kerala Legislative Assembly, field-testing its stance by contesting for the Speaker’s post with Chathannoor MLA B.B. Gopakumar as its candidate.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.