ഹൈദരാബാദ്: തെലങ്കാനയിൽ ഇരുപതുകാരിയായ സഹപാഠിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച് പീഡിപ്പിച്ച കേസിൽ മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ. ഇബ്രാഹിംപട്നം മേഖലയിലെ പ്രമുഖ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയായ ഉദയ് കുമാർ ആണ് അറസ്റ്റിലായത്. ഇരുവരും ക്യാമ്പസിന് പുറത്തുള്ള സ്വകാര്യ പിജി ഹോസ്റ്റലുകളിലാണ് താമസിച്ചിരുന്നത്. (Telangana Engineering Student Rape Case)
കഴിഞ്ഞ മെയ് 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചായ കുടിക്കാനെന്ന വ്യാജേന പെൺകുട്ടിയെ ദിൽസുഖ്‌നഗറിലേക്ക് പ്രതി കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഹോസ്റ്റലിലേക്ക് മടങ്ങുന്നതിനിടെ ബിഡിഎൽ റോഡിലെ വിജനമായ സ്ഥലത്ത് വാഹനം നിർത്തി പെൺകുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു. അബോധാവസ്ഥയിലായ പെൺകുട്ടിയെ രാത്രി താമസിക്കാനെന്ന വ്യാജേന ഇബ്രാഹിംപട്നത്തുള്ള സുഹൃത്തിന്റെ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ പെൺകുട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ റിമാൻഡിലയച്ചു. സംഭവത്തെ തുടർന്ന് ഇബ്രാഹിംപട്നം മേഖലയിലെ വിദ്യാർത്ഥികൾക്കായി പോലീസ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
Summary: A third-year engineering student named Uday Kumar was arrested and sent to judicial remand for allegedly raping his 20-year-old classmate in Telangana’s Ibrahimpatnam. According to the police, the accused forced the survivor to consume alcohol in a secluded area on BDL Road before taking her to a friend’s room under the pretext of an overnight stay. Following the survivor’s complaint, the Ibrahimpatnam police registered a case under the Bharatiya Nyaya Sanhita (BNS) and issued a strict advisory to students in the region to behave responsibly.

