ആലപ്പുഴ: സി.പി.എം ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ ജി. സുധാകരനെതിരെയും വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത വിമർശനങ്ങളുമായി യു. പ്രതിഭ. എവിടെ മത്സരിച്ചാലും താൻ ജയിക്കുമായിരുന്നു എന്ന ജി. സുധാകരന്റെ മുൻ പ്രസ്താവനയെ ലക്ഷ്യമിട്ടായിരുന്നു പ്രതിഭയുടെ പരിഹാസം.(U Pratibha Lashes Out At G Sudhakaran And Vellappally Natesan In CPM Meeting)
ജി സുധാകരൻ കുട്ടിച്ചാത്തനാണോ, ഞങ്ങളെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത് എന്ന് പ്രതിഭ പാർട്ടി വേദിക്കുള്ളിൽ തുറന്നടിച്ചു. ജി. സുധാകരന് പുറമെ വെള്ളാപ്പള്ളി നടേശനെതിരെയും കടുത്ത അമർഷമാണ് പ്രതിഭ രേഖപ്പെടുത്തിയത്. മാധ്യമങ്ങളിലൂടെ മകനെ വ്യക്തിഹത്യ നടത്തുകയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് അവഹേളിക്കുകയും ചെയ്ത വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അവർ അനുമതി തേടിയിരിക്കുകയാണ്.
എന്നാൽ, വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനുള്ള പ്രതിഭയുടെ ആവശ്യത്തിന് സി.പി.എം ജില്ലാ നേതൃത്വം നിലവിൽ അനുമതി നൽകിയിട്ടില്ലെന്നാണ് വിവരം. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ആലപ്പുഴ സി.പി.എമ്മിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയാണ് ജില്ലാ കമ്മിറ്റിയിലെ ഈ വാഗ്വാദങ്ങൾ.
Story Summary
During the CPM Alappuzha District Committee meeting, U Prathibha strongly criticized senior leader G Sudhakaran and SNDP chief Vellappally Natesan. Prathibha questioned whether Sudhakaran possessed mystical powers to win elections anywhere and requested party permission to take legal action against Natesan for making defamatory remarks against her son.

