മലപ്പുറം: വണ്ടൂരിൽ വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് വൻ മോഷണം. മാസ്കും തൊപ്പിയും ധരിച്ചെത്തിയ കള്ളൻ അതിവിദഗ്ധമായാണ് കടയ്ക്കകത്ത് കടന്ന് രണ്ട് കിലോയോളം വരുന്ന വെള്ളിയാഭരണങ്ങൾ കവർന്നത്. സ്വർണ്ണക്കടകൾക്ക് മാത്രമല്ല, വെള്ളിയാഭരണങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കും സുരക്ഷയില്ലാത്ത അവസ്ഥ ആശങ്കയുണർത്തുന്നു.(Silver theft, Wall Tunneled To Rob Two Kilograms Of Silver From Wandoor Jewelry Shop)
കഴിഞ്ഞദിവസം രാത്രിയിലാണ് വണ്ടൂർ ടൗണിലെ വെള്ളിയാഭരണ കടയിൽ മോഷണം നടന്നത്. ഒരാൾക്ക് കഷ്ടിച്ച് കടന്നുപോകാൻ പാകത്തിൽ കടയുടെ ഭിത്തി തുരന്നാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്. തുടർന്ന് ആഭരണങ്ങളെല്ലാം കവരുകയായിരുന്നു. ഏകദേശം രണ്ട് കിലോയോളം തൂക്കം വരുന്ന വെള്ളിയാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്.
Story Summary
A theft occurred at a silver jewelry shop in Wandoor, Malappuram, where a masked thief tunneled through the shop wall to steal nearly two kilograms of silver ornaments. The Wandoor police have registered a case and launched an intensive investigation, analyzing nearby CCTV footage to identify the suspect.

