തിരുവനന്തപുരം: മുൻ ഇടതുപക്ഷ സർക്കാരിന്റെ സിൽവർലൈൻ (കെ-റെയിൽ) പദ്ധതി പൂർണ്ണമായി റദ്ദാക്കാനും സ്ഥാപിച്ച മഞ്ഞക്കുറ്റികൾ മാറ്റാനുമുള്ള പുതിയ യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തെ കണ്ണീരോടും കടുത്ത ആവേശത്തോടും കൂടി വരവേറ്റ് കെ-റെയിൽ വിരുദ്ധ സമരസമിതിയും ജനങ്ങളും. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനത്തിന് പിന്നാലെ ചരിത്രവിജയം ആഘോഷമാക്കി.(K Rail Protest Committee Celebrates Cancellation Greet CM V D Satheesan)
മുഖ്യമന്ത്രി വി.ഡി. സതീശനെ ‘നിലപാടുകളുടെ രാജകുമാരൻ’ എന്ന് വിശേഷിപ്പിച്ചാണ് സമരസമിതി പ്രവർത്തകർ മുദ്രാവാക്യം മുഴക്കി അഭിവാദ്യങ്ങൾ അർപ്പിച്ചത്. കെ-റെയിൽ സമരത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന കോട്ടയം മാടപ്പള്ളിയിലെ സമരക്കാരും വലിയ ആഹ്ലാദത്തിലാണ്.
ബുധനാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് തിരുവനന്തപുരം-കാസർകോട് സിൽവർലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. പദ്ധതിക്കായി പുറപ്പെടുവിച്ച മുഴുവൻ ഭൂമിയേറ്റെടുക്കൽ വിജ്ഞാപനങ്ങളും റദ്ദാക്കി. പുരയിടങ്ങളിൽ സ്ഥാപിച്ച കോൺക്രീറ്റ് മഞ്ഞക്കുറ്റികൾ അടിയന്തരമായി നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. സമരങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം സാധാരണക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ പോലീസ് കേസുകളും അവയുടെ സ്വഭാവമനുസരിച്ച് പിൻവലിക്കാൻ കോടതികളിൽ ശുപാർശ സമർപ്പിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു.
Story Summary
The Anti-K-Rail Protest Committee and local residents celebrated with sweets and firecrackers following CM V D Satheesan’s landmark decision to officially cancel the SilverLine project and remove the survey stones. Activists and victims from historic protest hubs like Madappally and Chengannur shared emotional responses, hailing the CM as the “Prince of Solid Stances.” The UDF cabinet decision also includes the withdrawal of all police cases registered against the protestors.

