Description
Digital Voice of Kerala
Tuesday, May 19, 2026

Digital Voice of Kerala
HomeKeralaചാണ്ടി ഉമ്മനെ തഴഞ്ഞതിൽ എ ഗ്രൂപ്പിന് അമർഷം: ഹൈക്കമാൻഡിനോട് അതൃപ്തി അറിയിച്ചു...

ചാണ്ടി ഉമ്മനെ തഴഞ്ഞതിൽ എ ഗ്രൂപ്പിന് അമർഷം: ഹൈക്കമാൻഡിനോട് അതൃപ്തി അറിയിച്ചു | Chandy Oommen

🎙️ Latest Podcast

തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയിൽ പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മനെ അവസാന നിമിഷം മന്ത്രിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ‘എ’ ഗ്രൂപ്പ് കടുത്ത പരസ്യ കലാപത്തിലേക്ക്. ഇതിൽ പ്രതിഷേധിച്ച് എ ഗ്രൂപ്പ് നേതാക്കൾ ദേശീയ നേതൃത്വത്തെ കണ്ട് കടുത്ത അതൃപ്തി അറിയിച്ചു.(Chandy Oommen exclusion Congress A Group Strongly Protests )

ബെന്നി ബഹനാൻ എം.പിയുടെ നേതൃത്വത്തിൽ കെ. സി. വേണുഗോപാൽ, ദീപാ ദാസ് മുൻഷി എന്നിവരെ നേരിട്ട് കണ്ടാണ് തങ്ങളുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതിന് പുറമെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരെ ഫോണിലൂടെയും അതൃപ്തി അറിയിച്ചിട്ടുണ്ട്. എ ഗ്രൂപ്പ് നേതാക്കൾക്ക് പുറമെ, മുതിർന്ന നേതാവായ എ. കെ. ആന്റണിയും ചാണ്ടി ഉമ്മനെ തഴഞ്ഞതിലുള്ള തന്റെ വിയോജിപ്പ് അറിയിച്ചതായാണ് വിവരം.

Story Summary

The ‘A’ group in Congress has expressed strong resentment over omitting Chandy Oommen from the newly formed UDF cabinet. Led by Benny Behanan MP, faction leaders met KC Venugopal and Deepa Das Munshi to register their protest, calling the last-minute omission an insult to Oommen Chandy’s legacy, with reports suggesting senior leader AK Antony has also conveyed his displeasure to the AICC.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.