തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയുടെ നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകരെ ഗണ്മാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അതീവ നിർണ്ണായക നീക്കവുമായി പുതിയ യു.ഡി.എഫ് സർക്കാർ. വി. ഡി. സതീശൻ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ഈ മർദ്ദനക്കേസിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പുനരന്വേഷണത്തിന് ഉത്തരവിട്ടു.(Gunmen assault case, New UDF Government Orders Re Investigation Against Pinarayi Vijayan Gunmen)
എസ്.പി ഷൗക്കത്തലിയുടെ നേരിട്ടുള്ള നേതൃത്വത്തിലായിരിക്കും ഇനി അന്വേഷണം നടക്കുക. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘത്തിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റ് സൃഷ്ടിച്ച സംഭവമാണിത്. കറുത്ത കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് ക്രൂരമായി ലാത്തികൊണ്ട് മർദ്ദിക്കുകയായിരുന്നു.
ഇതിന്റെ വ്യക്തമായ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും, മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക മാത്രമാണ് അവർ ചെയ്തത് എന്നതായിരുന്നു ന്യായീകരണം. കോടതിയുടെ ശക്തമായ നിർദ്ദേശത്തെത്തുടർന്നാണ് ഒടുവിൽ ഗൺമാൻമാർക്കെതിരെ പോലീസിന് കേസെടുക്കേണ്ടി വന്നത്. കുറ്റക്കാരായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് സതീശൻ സർക്കാരിന്റെ അടിയന്തര തീരുമാനം.
Story Summary
The newly formed UDF government has ordered a re-investigation into the assault on Youth Congress and KSU workers by former Chief Minister Pinarayi Vijayan’s gunmen during the Navakerala Sadas in December 2023. A special investigation team led by Alappuzha Crime Branch SP Shaukathali has been appointed to probe the incident and submit a report within 15 days.

