കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് യുവതി മരിച്ച സംഭവം അപകടമല്ല, മറിച്ച് ആസൂത്രിതമാണെന്നതിലേക്ക് വിരൽ ചൂണ്ടുന്ന നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യുവതി ഒരു പെട്രോൾ പമ്പിൽ നേരിട്ടെത്തി കന്നാസിൽ ഇന്ധനം വാങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചിരിക്കുന്നത്.(Perambra Car Fire Case Critical CCTV Footage Shows Sona Buying Petrol In Jerry Can Before Incident)
സംഭവദിവസം തന്നെ ഗുരുതരമായി പൊള്ളലേറ്റ് സോന മരിച്ചിരുന്നു. ഭർത്താവ് രജിൻ ലാൽ 60 ശതമാനത്തിലേറെ പൊള്ളലുകളോടെ ഇപ്പോഴും ചികിത്സയിലാണ്. തുടക്കം മുതൽ തന്നെ കാറിലുണ്ടായ തീപിടിത്തത്തിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ സാങ്കേതിക പരിശോധനയിൽ വാഹനത്തിന്റെ മെക്കാനിക്കൽ തകരാറോ എഞ്ചിനിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടോ അല്ല തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമായിരുന്നു.
കാറിന്റെ ഉൾഭാഗത്ത് വെച്ചാണ് തീ പടർന്നതെന്നും പരിശോധനയിൽ ബോധ്യപ്പെട്ടു. ഈ കണ്ടെത്തലുകൾ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രജിൻ ലാലിന്റെ പ്രാഥമിക മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ കാറിന്റെ പിൻസീറ്റിലായിരുന്നു സോന ഇരുന്നിരുന്നതെന്ന് രജിൻ ലാൽ പറയുന്നു. യാത്രയ്ക്കിടയിൽ കാറിനുള്ളിൽ ശക്തമായ പെട്രോൾ മണം അനുഭവപ്പെട്ടുവെന്നാണ് രജിൻ ലാൽ പോലീസിന് നൽകിയ മൊഴി.
Story Summary
The investigation into the suspicious car fire case in Perambra, Kozhikode, took a critical turn following the recovery of CCTV footage showing the deceased woman, Sona, purchasing petrol in a jerrycan from a fuel station hours before the incident. While her severely burnt husband, Rajin Lal, stated in his police declaration that the fire erupted instantly after he noticed a strong petrol smell from the backseat, authorities suspect a pre-planned act driven by ongoing domestic disputes.

