HomeKerala'എന്തുകൊണ്ട് പരാജയമുണ്ടായി എന്ന പരിശോധന നടക്കുന്ന ഘട്ടമാണിത്‌, കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ...

‘എന്തുകൊണ്ട് പരാജയമുണ്ടായി എന്ന പരിശോധന നടക്കുന്ന ഘട്ടമാണിത്‌, കൂടുതൽ കരുത്തോടെ തിരിച്ചുവരാൻ കഴിയുമെന്നതിൽ തർക്കമില്ല’: MV ഗോവിന്ദൻ | M V Govindan Article

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, നിലവിലെ തിരിച്ചടികളെ അതിജീവിച്ച് എൽ ഡി എഫ് കൂടുതൽ കരുത്തോടെ രാഷ്ട്രീയമായി തിരിച്ചുവരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ഇ. കെ. നായനാരുടെ ഓർമ്മദിനവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തിലാണ് തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലുള്ള പാർട്ടി സെക്രട്ടറിയുടെ നിർണായക വിലയിരുത്തലുകൾ.(M V Govindan Article Over CPM Election Defeat And UDF BJP Alliance Allegations)

സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമാക്കാനും ആഗോളവത്കരണ നയങ്ങളുടെ ഭാഗമായി പിന്നാക്കം പോയ 30 ശതമാനത്തോളം വരുന്ന ജനവിഭാഗങ്ങളെ മുൻനിരയിലേക്ക് കൊണ്ടുവരാനും എൽ.ഡി.എഫ് സർക്കാരിന് സാധിച്ചിരുന്നു. തുടർഭരണത്തിലൂടെ കേരളത്തിൽ വലിയ വികസനക്കുതിപ്പ് ഉണ്ടാക്കിയിട്ടും എന്തുകൊണ്ടാണ് ജനങ്ങൾ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ കൈവിട്ടതെന്ന കാര്യത്തിൽ പാർട്ടിക്ക് ഉള്ളിൽ കടുത്ത പരിശോധനയും സ്വയംവിമർശനവും നടക്കുന്ന ഘട്ടമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിന് പിന്നിൽ ബി.ജെ.പി അടക്കമുള്ള വർഗ്ഗീയ ശക്തികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടാണെന്ന് എം. വി. ഗോവിന്ദൻ ആരോപിച്ചു. ബി.ജെ.പി വിജയിച്ച മണ്ഡലങ്ങളിൽ യു.ഡി.എഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് ഈ വോട്ട് കച്ചവടത്തിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളം പോലുള്ള ഒരു മതേതര സംസ്ഥാനത്ത് വർഗ്ഗീയ ശക്തികൾ തലപൊക്കുന്നത് വരാനിരിക്കുന്ന വലിയ വിപത്തിന്റെ സൂചനയാണെന്നും ഇതിനെതിരെ ജാഗ്രതയോടെ മുന്നോട്ട് പോകണമെന്നും ലേഖനത്തിൽ പറയുന്നു.

ഇടതുപക്ഷത്തിന് മുൻപും വലിയ തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതിനെയെല്ലാം ജനങ്ങളെ ചേർത്തുപിടിച്ച് പാർട്ടി അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കേവലം 17 സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് 2001-ൽ എൽ.ഡി.എഫ് 40 സീറ്റുകളിലേക്ക് ഒതുങ്ങിപ്പോയ ചരിത്രവുമുണ്ട്. എന്നാൽ തൊട്ടടുത്ത തിരഞ്ഞെടുപ്പുകളിൽ 99 സീറ്റുകളിലേക്ക് വരെ വൻ തിരിച്ചുവരവ് നടത്താൻ കഴിഞ്ഞ രാഷ്ട്രീയ പാരമ്പര്യമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളത്. നിലവിലെ പോരായ്മകൾ കൃത്യമായി പരിശോധിച്ച് തിരുത്തി മുന്നോട്ട് പോകാൻ ഇ. കെ. നായനാരുടെ ഓർമ്മകൾ ഇടതുപക്ഷത്തിന് കരുത്ത് പകരുമെന്നും എം. വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Story Summary

CPM State Secretary M V Govindan stated in a article on E K Nayanar’s death anniversary that LDF will bounce back stronger from the recent election defeat. He alleged that UDF won multiple seats through an unholy alliance with the BJP, while affirming that the CPM is undergoing a thorough introspection to rectify its flaws based on historical comebacks.

WhatsApp Channel Banner

Latest updates

കേന്ദ്രം വിളിച്ചു ചേർക്കുന്ന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന്:...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർക്കുന്ന സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന സമഗ്ര ശിക്ഷാ കേരള (SSK) ഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന ആവശ്യം യോഗത്തിൽ...

ഗൺമാന്മാരുടെ മർദ്ദനക്കേസ് അട്ടിമറിച്ചെന്ന പരാതി: ADGP MR അജിത്...

ആലപ്പുഴ: മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസ് അട്ടിമറിച്ചെന്ന പരാതിയിൽ എഡിജിപി എം.ആർ. അജിത് കുമാർ ഡിജിപിക്ക് എഴുതി തയ്യാറാക്കിയ വിശദീകരണം നൽകി. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

നിതിൻ രാജിൻ്റെ മരണം: മാതാപിതാക്കളുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ...

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ പ്രതിയായ റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തിയ...

‘പിക്കാക്സ് പർവതനിരകളിലെ ആണവ കേന്ദ്രം തകർക്കും’: ഇറാന് മുന്നറിയിപ്പുമായി...

വാഷിംഗ്ടൺ: ഇറാന്റെ അതീവ സുരക്ഷിതമായ പിക്കാക്സ് പർവതനിരകളിലെ ആണവ സമുച്ചയം ലക്ഷ്യമിട്ട് ഉടൻ കനത്ത ആക്രമണം നടത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി വൈറ്റ് ഹൗസിൽ നടത്തിയ...

‘അനുകൂല നടപടി ഇല്ലാത്തതിനാലാണ് മാർച്ചിലേക്ക് നീങ്ങിയത്, വിഷയം പാർലമെൻ്റിൽ...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. പാർലമെന്റിലും തെരുവിലും ഒരുപോലെ കേന്ദ്രത്തെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങളാണ് പ്രതിപക്ഷ കക്ഷികൾ നടത്തുന്നത്. കോക്രോച്ച് ജനതാ പാർട്ടി (CJP) ആരംഭിച്ച പ്രക്ഷോഭത്തിന്...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...