HomeWorldഅർജന്റീനയിൽ ഹന്റാവൈറസ് ഭീതി; ഉഷുവയ്യയിൽ ആദ്യമായി എലിക്കണികൾ സ്ഥാപിച്ച് ശാസ്ത്രജ്ഞർ |...

അർജന്റീനയിൽ ഹന്റാവൈറസ് ഭീതി; ഉഷുവയ്യയിൽ ആദ്യമായി എലിക്കണികൾ സ്ഥാപിച്ച് ശാസ്ത്രജ്ഞർ | Hantavirus Outbreak Argentina Ushuaia

ഉഷുവയ്യ: ആഗോളതലത്തിൽ ആശങ്ക പരത്തിയ ഹന്റാവൈറസ് ബാധയുടെ പശ്ചാത്തലത്തിൽ, അർജന്റീനയിലെ തെക്കേ അറ്റത്തുള്ള നഗരമായ ഉഷുവയ്യയിൽ ശാസ്ത്രജ്ഞർ എലികളെ പിടികൂടാനായി ആദ്യമായി കെണികൾ സ്ഥാപിച്ചു തുടങ്ങി (Hantavirus Outbreak Argentina Ushuaia). ‘എം.വി ഹോണ്ടിയസ്’ എന്ന ക്രൂയിസ് കപ്പലിൽ ഉണ്ടായ ഹന്റാവൈറസ് ബാധയെ തുടർന്ന് മൂന്ന് പേർ മരണപ്പെടുകയും വലിയ ആരോഗ്യപ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ കപ്പൽ ഏപ്രിൽ 1-നാണ് ഉഷുവയ്യയിൽ നിന്നും യാത്ര തിരിച്ചത്. ഇതിനെത്തുടർന്ന്, ബ്യൂണസ് ഐറിസിൽ നിന്നുള്ള ബയോളജിസ്റ്റുകൾ ടിറ ഡെൽ ഫ്യൂഗോ ദ്വീപിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്താണ് എലികളെ പിടികൂടുന്നത്. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരേയൊരു ഹന്റാവൈറസ് വകഭേദമായ ‘ആൻഡീസ് സ്ട്രെയിൻ’ഈ എലികളിൽ ഉണ്ടോ എന്ന് കണ്ടെത്താനാണ് ശാസ്ത്രജ്ഞരുടെ ശ്രമം.

തുടർന്ന് അണുബാധ കണ്ടെത്താനായി ശാസ്ത്രജ്ഞരും നാഷണൽ പാർക്ക് ജീവനക്കാരും ചേർന്ന് ഉഷുവയ്യയ്ക്ക് പുറത്തുള്ള കാട്ടുപാതകളിലും സമീപത്തുള്ള നാഷണൽ പാർക്കിലുമായി നൂറ്റമ്പതോളം ചെറിയ മെറ്റൽ കൂട്ടിൽ തീർത്ത കെണികൾ സ്ഥാപിച്ചു കഴിഞ്ഞു. എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീര് എന്നിവയിലൂടെ പകരുന്ന മാരകമായ ഈ ശ്വാസകോശ രോഗത്തിന് നിലവിൽ കൃത്യമായ പ്രതിവിധികളോ വാക്സിനുകളോ ലഭ്യമല്ല. കഴിഞ്ഞ 30 വർഷത്തിനിടയിൽ ടിറ ഡെൽ ഫ്യൂഗോ പ്രവിശ്യയിൽ എവിടെയും ഹന്റാവൈറസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും, വടക്കൻ പ്രവിശ്യകളായ റിയോ നെഗ്രോ, ചുബുട്ട് എന്നിവിടങ്ങളിലാണ് സാധാരണയായി ഈ രോഗം കണ്ടുവരാറുള്ളതെന്നും പ്രാദേശിക ആരോഗ്യ വിഭാഗം വ്യക്തമാക്കി. അതിനാൽ കപ്പലിലുണ്ടായ രോഗബാധ മറ്റ് ഏതെങ്കിലും പ്രദേശങ്ങളിൽ വെച്ച് സംഭവിച്ചതാകാനാണ് സാധ്യതയെന്നും ശാസ്ത്രജ്ഞർ കരുതുന്നു. മരിച്ചവരിൽ ഉൾപ്പെടുന്ന ഡച്ച് ദമ്പതികൾ അർജന്റീന, ചിലി, ഉറുഗ്വേ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായി യാത്ര ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Summary: Scientists in Argentina’s southernmost city of Ushuaia have begun setting up dozens of rodent traps to determine if local wildlife carries the lethal hantavirus. This scientific mission follows a global health scare aboard the MV Hondius cruise ship, which sailed from Ushuaia on April 1 after a severe outbreak killed three passengers.

WhatsApp Channel Banner

Latest updates

മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് തിരിച്ചടി; കേസ്...

കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് എറണാകുളം അമ്പലമേട് പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാന പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേസിൽ പ്രതികൾ വിചാരണ നേരിടാൻ...

‘അദ്ദേഹത്തിൻ്റെ ജീവൻ ഈ രാജ്യത്തിന് അത്രമേൽ വിലപ്പെട്ടതാണ്’: സോനം...

ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് 26 ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചതിൽ ആശ്വാസം പങ്കുവെച്ച് സി.ജെ.പി സ്ഥാപകൻ അഭിജീത് ദീപ്കെ. എന്നാൽ, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച കേസിൽ കേന്ദ്ര വിദ്യാഭ്യാസ...

സസ്പെൻഷനെതിരെ MR അജിത് കുമാർ നിയമ നടപടിയിലേക്ക്?: CATയെ...

തിരുവനന്തപുരം: 'രക്ഷാപ്രവർത്തന' അട്ടിമറി കേസിൽ സസ്പെൻഷനിലായ എ.ഡി.ജി.പി എം.ആർ. അജിത് കുമാർ സർക്കാരിന്റെ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുന്നതായി സൂചന. സസ്പെൻഷൻ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ (CAT) സമീപിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.(Suspended...

നീറ്റ് സമരം: ജന്തർ മന്തറിലെ വിദ്യാർത്ഥികൾക്ക് 68,000 രൂപയുടെ...

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി നാഗാലാന്റ് സ്വദേശി. ഡൽഹിയിലെത്തി നേരിട്ട് സമരത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ വിഷമത്തിൽ പ്രതിഷേധക്കാർക്കായി 150 'ഫാംഹൗസ് ചീസ് ബർസ്റ്റ്'...

CJP പ്രക്ഷോഭത്തിന് പിന്തുണയുമായി ഷാരൂഖ് ഖാൻ?: പ്രചരിക്കുന്ന സ്ക്രീൻഷോട്ടിൻ്റെ...

ന്യൂഡൽഹി: സി.ജെ.പി പരീക്ഷാ തിരിമറികൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടത്തുന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന് ബോളിവുഡ് താരം ഷാരൂഖ് ഖാൻ പിന്തുണ പ്രഖ്യാപിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരണം. സൽമാൻ ഖാൻ, ആലിയ...

DON'T MISS

₹99 കൊടുത്താൽ മാത്രമേ ഇരിക്കാനാകൂ?; ബെംഗളൂരു കഫേയുടെ ‘വർക്ക്‌സ്‌പേസ്...

മണിക്കൂറിന് 99 രൂപ വർക്ക്‌സ്‌പേസ് ചാർജ് ഏർപ്പെടുത്തിയ ബെംഗളൂരുവിലെ ഒരു കഫേയുടെ നടപടി സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചു. ജനപ്രിയ പ്രദേശമായ ഇന്ദിരാനഗറിലെ ഒരു കഫേയിൽ സ്ഥാപിച്ചിരിക്കുന്ന 'Workspace Rental Charges: Rs...

ഓഫീസിനുള്ളിൽ സ്കൂട്ടറോടിച്ച് നോബ്രോക്കർ സിഇഒ; ജീവനക്കാരുടെ വിജയാഘോഷം വൈറലാകുന്നു...

കമ്പനിയുടെ മികച്ച പ്രകടനവും പാക്കേഴ്സ് ആൻഡ് മൂവേഴ്സ് ടീമിന്റെ വിജയവും ആഘോഷിക്കുന്നതിനായി വ്യത്യസ്തമായ വഴിതിരഞ്ഞെടുത്ത് നോബ്രോക്കർ സ്ഥാപകനും സിഇഒയുമായ അമിത് കുമാർ അഗർവാൾ (NoBroker CEO Rides Scooty In Office). ഓഫീസിനുള്ളിൽ...

“അയാൾ എന്റെ ഡ്രൈവറല്ല, സഹപ്രവർത്തകനാണ്”; 4.25 ലക്ഷം ചെലവിട്ട്...

സമൂഹത്തിൽ മാതൃകയാക്കാവുന്ന ഹൃദയസ്പർശിയായ ഒരു സംഭവത്തിൽ, തന്റെ കൂടെ 15 വർഷമായി ജോലി ചെയ്യുന്ന ഡ്രൈവറുടെ ബൈപാസ് സർജറിക്കായി 4.25 ലക്ഷം രൂപ ചെലവ് വഹിച്ച് മുതലാളി. പ്രമുഖ കാർഡിയാക് സർജൻ ഡോ....

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....