HomeKerala'വിസ്മയം' കാണാൻ ഖാർഗെയും രാഹുലും പ്രിയങ്കയും തലസ്ഥാനത്ത്: ഊഷ്മള സ്വീകരണം, VD...

‘വിസ്മയം’ കാണാൻ ഖാർഗെയും രാഹുലും പ്രിയങ്കയും തലസ്ഥാനത്ത്: ഊഷ്മള സ്വീകരണം, VD സതീശനും പിണറായിയും വേദിയിൽ, സെൻട്രൽ സ്റ്റേഡിയത്തിൽ ജനസാഗരം | Kerala Cabinet

തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ചരിത്രപരമായ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ള അഖിലേന്ത്യാ നേതാക്കൾ തലസ്ഥാനത്തെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ചേർന്ന് ദേശീയ നേതാക്കളെ ഊഷ്മളമായി സ്വീകരിച്ചു.(Kerala Cabinet, Rahul Gandhi Priyanka Gandhi Mallikarjun Kharge Arrive In Trivandrum For Kerala Cabinet Oath Ceremony)

ഇവർക്ക് പുറമെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പുതിയ സർക്കാരിന്റെ അധികാരമേൽക്കൽ ചടങ്ങിനോടനുബന്ധിച്ച് കനത്ത സുരക്ഷാ വലയത്തിലാണ് തലസ്ഥാന നഗരി.

രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പുലർച്ചെ മുതൽക്കേ പതിനായിരക്കണക്കിന് ആളുകളാണ് നഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. സത്യപ്രതിജ്ഞാ വേദിയിലും പരിസരത്തും അഭൂതപൂർവ്വമായ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇരിപ്പിടം ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വി.വി.ഐ.പി നിരയിൽ പോലും ആവേശം മൂത്ത പ്രവർത്തകർ നിറഞ്ഞുകഴിഞ്ഞു. മുൻനിരയിലെ തിരക്ക് നിയന്ത്രിക്കാനും ജനങ്ങളെ സീറ്റുകളിലേക്ക് മാറ്റാനും പോലീസ് ശക്തമായി ശ്രമിക്കുന്നുണ്ടെങ്കിലും അണികളുടെ ആവേശത്തിന് മുന്നിൽ സുരക്ഷാ ഉദ്യോഗസ്ഥർ പലപ്പോഴും അശക്തരാകുന്ന കാഴ്ചയാണ് സ്റ്റേഡിയത്തിലുള്ളത്.

മുഖ്യമന്ത്രി വി.ഡി. സതീശന് പുറമെ 20 അംഗ മന്ത്രിമാരാണ് ഇന്ന് ഗവർണർ മുൻപാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. യു.ഡി.എഫ് മുന്നണിയിലെ വിവിധ കക്ഷികളെ പ്രതിനിധീകരിച്ച് താഴെ പറയുന്ന നേതാക്കളാണ് ഇന്ന് കേരളത്തിന്റെ പുതിയ ഭരണസാരഥികളാകുന്നത്: പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി. ജോൺ, അനൂപ് ജേക്കബ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, എം. ലിജു, ടി. സിദ്ദിഖ്, റോജി എം. ജോൺ, ഒ.ജെ. ജനീഷ്, കെ.എ. തുളസി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ.

Story Summary

National Congress leaders Mallikarjun Kharge, Rahul Gandhi, and Priyanka Gandhi, along with Chief Ministers Siddaramaiah and Revanth Reddy, arrived in Thiruvananthapuram for the historic UDF cabinet oath ceremony. The Central Stadium is packed with a massive crowd, creating tight seating even for VVIPs and MLAs.

WhatsApp Channel Banner

Latest updates

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം: രാഹുൽ ഗാന്ധിയെയും പ്രിയങ്ക...

ന്യൂഡൽഹി: വിദ്യാർത്ഥികൾക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ ഉപരോധ സമരം നടത്തുന്നതിനിടെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി എം.പിയെയും മണിക്കൂറുകൾക്ക് ശേഷം...

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ്: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

തിരുവനന്തപുരം: പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഏഴ് സിപിഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ കോടതി തള്ളി (ED officials attack trivandrum). കേസിൽ...

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘ഉത്തരവാദപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റമല്ല’; രാഹുലിനെതിരെ ജിതേന്ദ്ര സിങ്...

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് (Jitendra singh rahul gandhi). രാഹുൽ ഗാന്ധിയുടേത് ജനാധിപത്യ മര്യാദകൾക്ക്...

കോട്ടയം കൂരോപ്പടയിലെ കുടുബത്തിന്റെ ആത്മഹത്യാശ്രമം: ചികിത്സയിലായിരുന്ന 12 വയസ്സുകാരനും...

കോട്ടയം: കോട്ടയം കൂരോപ്പടയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് കുടുംബം ഒന്നടങ്കം വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഇളയ മകനും മരിച്ചു (Kottayam family suicide). മറ്റപ്പള്ളിയിൽ ചിറപ്പുറത്ത് തോമസിന്റെ മകൻ...

DON'T MISS

ഒറ്റ പ്രസവത്തിൽ നാല് പെൺകുഞ്ഞുങ്ങൾ; 10 സീറ്റുള്ള വാഹനം...

സിഡ്നി: ഒറ്റ പ്രസവത്തിൽ അപൂർവ്വമായി നാല് പെൺകുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന് (Australia quadruplets birth) പിന്നാലെ 10 സീറ്റുള്ള വാഹനം വാങ്ങാനായി ഓൺലൈൻ ധനസമാഹരണം (Crowdfunding) ആരംഭിച്ച് ഓസ്‌ട്രേലിയൻ ദമ്പതികൾ. ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിൽ...

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...