Description
Digital Voice of Kerala
Monday, May 18, 2026

Digital Voice of Kerala
HomeKeralaറെക്കോർഡുകളുടെ ബിന്ദു കൃഷ്ണ: ആദ്യമായി നിയമസഭയിലേക്ക്, ഒപ്പം മന്ത്രിപദവിയും | Advocate...

റെക്കോർഡുകളുടെ ബിന്ദു കൃഷ്ണ: ആദ്യമായി നിയമസഭയിലേക്ക്, ഒപ്പം മന്ത്രിപദവിയും | Advocate Bindu Krishna

🎙️ Latest Podcast

കൊല്ലം: കേരള കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായ വനിതയെന്ന റെക്കോർഡ് സ്വന്തമാക്കിയ അഡ്വ. ബിന്ദു കൃഷ്ണയ്ക്ക് രാഷ്ട്രീയ ജീവിതത്തിൽ മറ്റൊരു സുവർണ്ണ നേട്ടം കൂടി. ആദ്യമായി എം.എ.ൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ അവസരത്തിൽത്തന്നെ വി.ഡി. സതീശൻ മന്ത്രിസഭയിൽ അംഗമാകാൻ കഴിഞ്ഞ അപൂർവ്വ നേട്ടത്തിനുകൂടിയാണ് അവർ അർഹയായിരിക്കുന്നത്.(Advocate Bindu Krishna First Female DCC President Becomes Kerala Cabinet Minister Profile)

കൊല്ലം ചാത്തന്നൂർ കുമ്മല്ലൂർ സ്വദേശിനിയായ ബിന്ദു കൃഷ്ണ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യു.വിലൂടെയാണ് പൊതുരംഗത്തേക്ക് ചുവടുവെക്കുന്നത്. തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും തിരുവനന്തപുരം ഗവ. ലോ കോളേജിൽനിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അവർ തുടർന്ന് അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചു.

വക്കീൽ ജിവിതത്തോടൊപ്പം തന്നെ കോൺഗ്രസിന്റെ സംഘടനാ രംഗത്തും ബിന്ദു കൃഷ്ണ അതിവേഗം വളർന്നു. 2004-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായാണ് യുവജന പ്രസ്ഥാനങ്ങളിൽ ശ്രദ്ധേയയായത്. തുടർന്ന് 2007-ൽ മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും, പിന്നീട് മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയായും അവർ മികച്ച പ്രവർത്തനം കാഴ്ചവെച്ചു. സംഘടനയിൽ തിളങ്ങിനിന്ന അവർ 2011-ൽ സ്വന്തം നാടായ ചാത്തന്നൂരിൽനിന്ന് നിയമസഭയിലേക്ക് കന്നിയങ്കം കുറിച്ചെങ്കിലും വിജയിക്കാൻ സാധിച്ചില്ല. തുടർന്ന് 2014-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു.

Story Summary

Advocate Bindu Krishna, the first-ever female DCC President in Kerala, makes her historic entry into the state cabinet in her very first term as an MLA. Rising from KSU and serving as Mahila Congress leader, her profile highlights her educational background in law and her supportive political family.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.