തിരുവനന്തപുരം: പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേൽക്കുന്ന ചരിത്ര മുഹൂർത്തത്തിന് സാക്ഷിയാകാൻ ദേശീയ നേതാക്കൾ തലസ്ഥാനത്തെത്തും. വി.ഡി. സതീശൻ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും നേരിട്ട് പങ്കെടുക്കും.(VD Satheesan Cabinet, Rahul Gandhi and Mallikarjun Kharge to attend swearing in ceremony in Kerala)
കേരളത്തിൽ യു.ഡി.എഫ് നേടിയ ഉജ്ജ്വല വിജയം ആഘോഷമാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ, സോണിയാ ഗാന്ധി ചടങ്ങിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
മന്ത്രിമാരുടെ അന്തിമപ്പട്ടിക സംബന്ധിച്ച തർക്കങ്ങൾ കോൺഗ്രസിനുള്ളിൽ അണിയറയിൽ മുറുകുമ്പോഴും, ദേശീയ നേതാക്കളുടെ സാന്നിധ്യം ഉറപ്പായതോടെ സത്യപ്രതിജ്ഞാ ചടങ്ങ് വൻ ജനപങ്കാളിത്തത്തോടെയുള്ള രാഷ്ട്രീയ ശക്തിപ്രകടനമാക്കി മാറ്റാനാണ് യു.ഡി.എഫ് ക്യാമ്പിന്റെ തീരുമാനം. തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിലേക്ക് മറ്റ് യു.ഡി.എഫ് ഘടകകക്ഷി നേതാക്കളെയും ദേശീയ നേതാക്കളെയും ഇതിനകം തന്നെ ക്ഷണിച്ചിട്ടുണ്ട്.
Story Summary
AICC President Mallikarjun Kharge and Leader of the Opposition in Lok Sabha Rahul Gandhi will attend the swearing-in ceremony of the VD Satheesan cabinet in Kerala, which is returning to power after a decade. No final decision has been made yet regarding Sonia Gandhi’s participation in the historic event.

