HomeKerala'ഇങ്ങനെ പോയാൽ കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?': CPIM ജില്ലാ...

‘ഇങ്ങനെ പോയാൽ കേരളം ബംഗാളാകും, പിണറായിക്ക് എന്താ പ്രായപരിധിയില്ലേ?’: CPIM ജില്ലാ കമ്മിറ്റികളിൽ രോഷം തുറന്നുപറഞ്ഞ് അണികൾ | CPM and CPI

കണ്ണൂർ: തിരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് പിന്നാലെ ഇടത് മുന്നണിയിലെ സിപിഎമ്മിലും സിപിഐയിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത ആഭ്യന്തര കലഹം. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും, സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയുമാണ് അംഗങ്ങൾ രൂക്ഷവിമർശനം ഉയർത്തിയത്.(CPM and CPI district committees slam Pinarayi Vijayan and Binoy Viswam over election failure)

മുഖ്യമന്ത്രി പിണറായി വിജയന്റെ കടുംപിടുത്തങ്ങളും ശൈലിയുമാണ് തിരഞ്ഞെടുപ്പ് തോൽവിക്ക് ആക്കം കൂട്ടിയതെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ തുറന്നടിച്ചു. ഈ പോക്ക് തുടർന്നാൽ കേരളത്തിലും പാർട്ടിക്ക് ബംഗാളിന്റെ ഗതിയുണ്ടാകുമെന്ന മുന്നറിയിപ്പും ഉയർന്നു. പാർട്ടിയിൽ എല്ലാവർക്കും പ്രായപരിധി ബാധകമാക്കുമ്പോൾ പിണറായി വിജയന് മാത്രം എന്താ പ്രായപരിധിയില്ലേ എന്ന് ചില അംഗങ്ങൾ യോഗത്തിൽ ചോദ്യമുയർത്തി. മുഖ്യമന്ത്രിയുടെ പല പ്രസ്താവനകളും വോട്ടർമാരെ അകറ്റാൻ കാരണമായെന്നും വിമർശനമുണ്ട്.

പാർട്ടി ജയിച്ചാലും കെ.കെ. ശൈലജ ജയിക്കരുതെന്ന് ചിലർ മനഃപൂർവ്വം വാശിപിടിച്ചതായി കമ്മിറ്റിയിൽ ആരോപണമുയർന്നു. തളിപ്പറമ്പിൽ പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ ഭാര്യ പി.കെ. ശ്യാമളയെ മത്സരിപ്പിച്ചത് നേതൃത്വത്തിന് സംഭവിച്ച വലിയ പിഴവാണ്. രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പാർട്ടി നൽകിയ വിശദീകരണം ജനങ്ങൾ തള്ളിക്കളഞ്ഞു. പയ്യന്നൂരിലും തളിപ്പറമ്പിലും ഉണ്ടായ പരാജയങ്ങൾ ഇതിന് തെളിവാണ്. നേതൃത്വം തിരുത്തിയില്ലെങ്കിൽ അണികൾ തിരുത്തിക്കുമെന്ന താക്കീതും യോഗത്തിലുണ്ടായി. കെ.കെ. രാഗേഷിനെതിരെയും വിമർശനമുണ്ടായി.

അതേസമയം, ആലപ്പുഴയിൽ നടന്ന സിപിഐ ജില്ലാ കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയാണ് അണികൾ തിരിഞ്ഞത്. മുൻ സെക്രട്ടറിമാരെപ്പോലെ കൃത്യസമയത്ത് ശക്തമായ നിലപാടുകൾ പ്രഖ്യാപിക്കാൻ ബിനോയ് വിശ്വത്തിന് സാധിക്കുന്നില്ലെന്നും, അദ്ദേഹത്തിന്റെ മൃദുസമീപനങ്ങൾ പാർട്ടിയെ പൊതുസമൂഹത്തിൽ പരിഹാസ്യമാക്കുകയാണെന്നും വിമർശനം ഉയർന്നു.

Story Summary

Severe internal criticism has erupted within the CPI(M) and CPI district committees following recent electoral setbacks. In Kannur, CPI(M) members fiercely attacked Chief Minister Pinarayi Vijayan’s working style and questioned his age exemption, while CPI’s Alappuzha council slammed State Secretary Binoy Viswam for failing to take timely political stances.

WhatsApp Channel Banner

Latest updates

മിഷൻ ആഗമൻ: സ്കൈറൂട്ടിൻ്റെ വിക്രം-1 റോക്കറ്റ് ഇന്ന് വിക്ഷേപിക്കും,...

ശ്രീഹരിക്കോട്ട: ഭാരതത്തിൻ്റെ സ്വകാര്യ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ കുതിച്ചുചാട്ടത്തിനൊരുങ്ങി സ്കൈറൂട്ട് എയറോസ്‌പേസ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്ത 'വിക്രം-1' റോക്കറ്റ് അതിന്റെ കന്നി ഭ്രമണപഥ ദൗത്യത്തിനായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും: കടുത്ത വൈദ്യുതി പ്രതിസന്ധിയിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതീവ ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നും തുടരും. നിലവിലെ സാഹചര്യത്തിൽ മറ്റ് പോംവഴികളില്ലെന്നാണ് കെഎസ്ഇബിയുടെ നിലപാട്. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും അരമണിക്കൂറിലധികം സമയമാണ് വൈദ്യുതി...

തുടർച്ചയായ ഏഴാം രാത്രിയും US-ഇറാൻ സംഘർഷം രൂക്ഷം: US...

ടെഹ്‌റാൻ: അമേരിക്ക ഇറാനിലെ ലക്ഷ്യങ്ങൾക്ക് നേരെ തുടർച്ചയായ ഏഴാം രാത്രിയും വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായ തിരിച്ചടിയുമായി ഇറാൻ. ജോർദാൻ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ തങ്ങൾ പ്രത്യാക്രമണം...

കോൺഗ്രസിൽ പ്ലീഡർ നിയമന വിവാദം പുകയുന്നു; വി.ഡി. സതീശനെതിരെ...

തിരുവനന്തപുരം: ഹൈക്കോടതി ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.എസ്.യു (VD Satheesan KSU Aloysius Xavier) സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും തമ്മിലുള്ള ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, കെ.എസ്.യുവിന്റെ...

മുംബൈയിൽ അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള കുഞ്ഞിനെ...

മുംബൈ: മഹാരാഷ്ട്രയിലെ തിരക്കേറിയ കല്യാൺ (Mumbai Baby Kidnapping) റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന അമ്മയുടെ മടിയിൽ നിന്ന് ആറുമാസം പ്രായമുള്ള ആൺകുഞ്ഞിനെ അതീവ നിഗൂഢമായി തട്ടിക്കൊണ്ടുപോയി. കടുത്ത റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ...

DON'T MISS

മഴയത്ത് ഇരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന അഗ്നിശമന സേനാംഗം; പ്രളയരക്ഷാപ്രവർത്തനത്തിനിടെ...

ബെയ്ജിംഗ്: കനത്ത മഴയിൽ റോഡരികിലിരുന്ന് ഉച്ചഭക്ഷണം കഴിക്കുന്ന ചൈനീസ് അഗ്നിശമന സേനാംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പ്രളയരക്ഷാപ്രവർത്തനത്തിനിടെ ചെറിയ ഇടവേളയിൽ ഭക്ഷണം കഴിക്കുന്ന ലിയാങ് ഹുവാന്റെ ദൃശ്യങ്ങളാണ് ലക്ഷക്കണക്കിന് ആളുകളെ വികാരഭരിതരാക്കിയത്...

‘ചവറിടരുത് അങ്കിൾ’; റെയിൽവേ സ്റ്റേഷനിൽ വാഴപ്പഴത്തൊലി വലിച്ചെറിഞ്ഞ വയോധികനെ...

റെയിൽവേ പ്ലാറ്റ്‌ഫോമിൽ മാലിന്യം വലിച്ചെറിയുന്ന യാത്രക്കാരന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനങ്ങൾക്ക് വഴിവെക്കുന്നു. ട്രെയിനിന് സമീപം നിന്ന് പഴം കഴിച്ച ശേഷം തൊലി ട്രാക്കിലേക്ക് വലിച്ചെറിയാൻ ശ്രമിച്ച മധ്യവയസ്‌കനായ യാത്രക്കാരനെ, ദൃശ്യങ്ങൾ പകർത്തിയ...

‘സിനിമ പെട്ടെന്ന് നിർത്തി, ലൈറ്റും തെളിഞ്ഞു’; ഇന്ത്യൻ തിയേറ്ററിലെ...

ചെന്നൈയിൽ താമസിക്കുന്ന ദക്ഷിണ കൊറിയൻ യുവതിയായ ജങ് ഏയ്ക്ക് ഇന്ത്യൻ സിനിമ തിയേറ്ററുകൾ നൽകിയത് കൗതുകകരമായ ഒരനുഭവമായിരുന്നു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടറുകൾ, പോസ്റ്ററുകൾ, പോപ്‌കോൺ കൗണ്ടറുകൾ എന്നിവയെല്ലാം ദക്ഷിണ കൊറിയയിലെ തിയേറ്ററുകൾക്ക്...

PREMIUM

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...

ഇസ്താംബൂളിൻ്റെ സ്വന്തം ടോംബിലിയും അവൻ്റെ വെങ്കല പ്രതിമയും |...

ടോംബിലി ഒരു പൂച്ചയാണ്, ഏവർക്കും പ്രിയപ്പെട്ട ഒരു പൂച്ച. ഇസ്താംബൂളിലെ ടോംബിലി പൂച്ച പ്രതിമ, ഒരു പ്രിയപ്പെട്ട തെരുവ് പൂച്ചയെ ആദരിക്കുന്നു. തെരുവിൽ അലഞ്ഞുതിരിയുന്ന പൂച്ചയുടെ ഒരു പൂച്ചയുടെ പ്രതിമയാണത്. അവൻ്റെ ഒരു...