കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. അപകടകാരണം കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയിൽ കൃത്യമായ ഉത്തരം കണ്ടെത്താനായില്ല.(Kozhikode Car Fire, MVD rules out short circuit and fuel leak in Kozhikode moving car fire tragedy)
തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം. വാഹനത്തിന്റെ വയറിങ്ങിൽ തകരാറുകൾ കണ്ടെത്തിയിട്ടില്ല. ഇന്ധന ടാങ്കിൽ നിന്ന് ഇന്ധനച്ചോർച്ച ഉണ്ടായിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
കാറിന്റെ മുൻഭാഗത്തുനിന്നല്ല, മറിച്ച് പുറകുവശത്തുനിന്നാണ് തീ പടർന്നതെന്നാണ് നിലവിലെ കണ്ടെത്തൽ. കാരണം കണ്ടെത്താനായി വിശദമായ പരിശോധനകൾ തുടരുകയാണ്.
Story Summary
The Motor Vehicles Department’s inspection has revealed that neither a short circuit nor a fuel leak caused the car fire in Kozhikode that claimed the life of a pregnant woman. Investigators found that the fire originated from the rear of the vehicle, and a detailed forensic investigation is underway to determine the exact cause.

